[] ന്യൂദല്‍ഹി: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്കും കല്‍ക്കരി ഖനനത്തിനുമെതിരെ സമരങ്ങള്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ പീസ് വികസനം തടസപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അനധികൃതമായി സമരങ്ങള്‍ സംഘടിപ്പിച്ച സംഘടന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ 2-3 %ത്തിന്റെ കുറവ് വരുത്തി. ഐ.ടി മേഖലയാണ് അടുത്ത ലക്ഷ്യമെന്നും ഇ-വെയ്‌സ്‌ററ് പ്രശ്‌നം ഉന്നയിച്ച് സമരങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗ്രീന്‍പീസ് ആംആദ്മി പാര്‍ട്ടിക്ക് സഹായം നല്‍കിയതായും കോര്‍പ്പറേറ്റുകളില്‍ നിന്നും വിദേശ സംഘടനകളില്‍ നിന്നും ഫണ്ട് സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.