[] ന്യൂദല്‍ഹി: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞോയെന്നും ഏത് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നത് കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമം, തീരുമാനമെടുക്കല്‍ ദീര്‍ഘിപ്പിച്ചാല്‍ കടുത്ത ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിതമാവുമെന്നും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
എന്തുകൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന തീരുമാനത്തില്‍ നിന്ന പിന്നോട്ട് പോയെന്ന ട്രിബ്യൂണലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് കഴിഞ്ഞില്ല. രണ്ടു റിപ്പോര്‍ട്ടുകളും പരിഗണനയിലാണെന്നും ഏത് റിപ്പോര്‍ട്ട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.