ചെന്നൈ: പാരിസ്ഥിതികാനുമതിയില്ലാതെ തന്നെ നദികളില്‍ നിന്നും മണലെടുക്കാന്‍ അനുമതി നല്‍കുന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത നദികളില്‍നിന്ന് മണല്‍ വാരാനുള്ള അനുമതി മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് കൊണ്ട് 2015 ഏപ്രില്‍ 10 നു സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് സ്‌റ്റേ ചെയ്തത്.
സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ മണല്‍ വാരാന്‍ അനുമതി നല്‍കില്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ നീക്കത്തിനെതിരെ “വണ്‍ എര്‍ത്ത് വണ്‍ ലൈഫ്” എന്ന സംഘടനയാണ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവനാണ് സംഘടനക്ക് വേണ്ടി ഹാജരായത്.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ മണല്‍ വാരലിന് അനുമതി നല്‍കി കൊണ്ട് ഉത്തരവിറക്കിയിരുന്നത്. മണല്‍ വാരലിനെതിരെ നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പരിസ്ഥിതി വകുപ്പ് മണലെടുപ്പിന് അനുമതി നല്‍കിയിരുന്നത്.
സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ തന്നെ കോടതി ചോദ്യം ചെയ്തിരുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ ഉദ്യേഗസ്ഥര്‍ കോടതി അലക്ഷ്യത്തിന് ഉത്തരം പറയേണ്ടി വരുമെന്ന് െ്രെടബ്യൂണല്‍ വ്യക്തമാക്കി