കണ്ണൂര്‍: കുടിവെള്ളത്തിനായി പോരാടുന്ന കണ്ണൂരിലെ രാമന്തളി നിവാസികള്‍ക്ക് ആശ്വാസമായി ഗ്രീന്‍ ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. അനുമതിയില്ലാത്ത മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഏഴിമല നാവിക അക്കാദമിയ്ക്ക് പ്രത്യേക അധികാരമില്ല എന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ഇക്കാരണത്താല്‍ പ്ലാന്റ് അടച്ചു പൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാനുള്ള കാരണങ്ങള്‍ പത്ത് ദിവസങ്ങള്‍ക്കകം അറിയിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേസിന്റെ തുടര്‍വാദം മെയ് 12-നാണ്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രണ്ട് നോട്ടീസുകളാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അക്കാദമിയ്ക്ക് അനുമതി ഇല്ല എന്ന കാര്യം വ്യക്തമാക്കുന്നത്. 20/08/2013, 22/02/2017 എന്നീ തിയ്യതികളിലെ നോട്ടീസുകളിലാണ് ഇക്കാര്യം പറയുന്നത്.
രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിരാഹാരസമരമുള്‍പ്പെടെ നടത്തുന്ന രാമന്തളി നിവാസികള്‍ക്ക് പുതു ഊര്‍ജ്ജമേകുന്ന ഉത്തരവാണ് ഇപ്പോള്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ചലച്ചിത്രതാരവും പാര്‍ലമെന്റ് അംഗവുമായ സുരേഷ് ഗോപി ഈ മാസം 30-ന് സമരവേദി സന്ദര്‍ശിക്കും. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവരുള്‍പ്പെടെ നിരവധി പേര്‍ കുടിവെള്ളം സംരക്ഷിക്കാനായുള്ള ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതിനോടകം സമരവേദി സന്ദര്‍ശിച്ചിട്ടുണ്ട്.
ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്: