|

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതുപ്രകാരം ഡിസംബര്‍ 14ന് മുമ്പ് സ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ സമയക്രമം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ഇതോടെ പശ്ചിമഘട്ടത്തിലെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത െ്രെടബ്യൂണല്‍ ഭേദഗതി ചെയ്തു.

കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളാതെ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ഭേദഗതിയാണ് ട്രൈബ്യൂണല്‍ വരുത്തിയത്.

Video Stories