| Monday, 8th June 2015, 2:08 pm

ഗ്രീന്‍പീസ് പ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസ്‌ത്രേലിയയില്‍ നിന്നുള്ള ഗ്രീന്‍ പീസ് പ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ആരോണ്‍ േ്രഗ ബ്ലോക്ക് എന്ന പ്രവര്‍ത്തകനെയാണ് വിസയുണ്ടായിട്ട് പോലും അധികൃതര്‍ ന്യൂദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞതെന്ന് ഗ്രീന്‍പീസ് ഇന്ത്യ പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹത്തെ യാതൊരു വിശദീകരണവും നല്‍കാതെ ക്വാലാലംപൂരിലേക്ക് അയച്ചെന്നും മലേഷ്യയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയതെന്നും ഗ്രീന്‍പീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇതേ സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്നാണ് അഭ്യന്തര മന്ത്രാലയം വക്താവ് കെ.എസ് ദത്ത്‌വാലിയ പ്രതികരിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ഗ്രീന്‍പീസ് ഇന്ത്യ പ്രവര്‍ത്തകയായ പ്രിയ പിള്ളയെ ലണ്ടനിലേക്ക് പോകുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന് ശേഷം ഏപ്രിലില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ഗ്രീന്‍പീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി ഹൈക്കോടതി സര്‍ക്കാരിന്റെ നീക്കം തടഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more