| Saturday, 18th July 2020, 8:25 pm

ഈജിപ്തില്‍ 'പച്ച മനുഷ്യ'നെ സുരക്ഷാ സൈന്യം വെടിവെച്ചുകൊന്നു; സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ കെയ്‌റോയ്ക്ക് പുറത്തുള്ള മാധ്യമ നിര്‍മ്മാണ നഗരത്തില്‍ യുവാവ് വെടിയേറ്റുകൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദൈവം വലിയവനാണെന്ന് വിളിച്ചുപറഞ്ഞ് കത്തിയുമായി തെരുവിലുടെ പാതിദേഹം മുഴുവന്‍ പച്ച നിറം പൂശിയ ‘പച്ചമനുഷ്യ’നെ സുരക്ഷാ സേന വെടിവെച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെടിവയ്ക്കുന്നതിനുമുമ്പ് ഇയാള്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിച്ചതായും ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ ബെഹൈറ ഗവര്‍ണറേറ്റില്‍ കര്‍ഷകനായി ജോലി ചെയ്യുകയായിരുന്നുവെന്ന് ദി ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പച്ചമനുഷ്യനെ വെടിവെച്ചുകൊന്ന സുരക്ഷാ സേനയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വെടിവെച്ച് കൊല്ലുന്നതിന് പകരം കാല്‍മുട്ടിന് വെടിവെയ്ക്കാന്‍ പാടില്ലായിരുന്നോ എന്നാണ് പൊലീസിനെതിരെ ഉയര്‍ന്നുവരുന്ന ചോദ്യം.

ട്വിറ്ററില്‍ പച്ചമനുഷ്യന്‍ എന്ന് അറബിക് ഹാഷ്ടാഗോടെ ഇദ്ദേഹത്തിന്റെ മരണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

‘പച്ചമനുഷ്യന്‍’ ഏതെങ്കിലും തരത്തിലുള്ള മാനസികാസ്വാസ്ഥ്യം നേരിടുന്നുണ്ടോ എന്നാണ് ആളുകള്‍ പങ്കുവെയ്ക്കുന്ന ആശങ്ക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more