ക​ഴി​ക്കാ​ൻ മാ​ത്ര​മല്ല പു​ര​ട്ടാ​നും ചെ​റു​പ​യ​ർ ഉ​ത്ത​മം
Life Style
ക​ഴി​ക്കാ​ൻ മാ​ത്ര​മല്ല പു​ര​ട്ടാ​നും ചെ​റു​പ​യ​ർ ഉ​ത്ത​മം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 5:56 pm

മി​ക​ച്ച സൗ​ന്ദ​ര്യ സം​ര​ക്ഷ​ക​നാ​ണ് ചെ​റു​പ​യ​ർ പൊ​ടി എ​ന്ന​റി​യാ​മോ?​ ദി​വ​സ​വും അ​ൽ​പം ചെ​റു​പ​യ​ർ പൊ​ടി മു​ഖ​ത്ത് പു​ര​ട്ടു​ന്ന​ത് ക​ണ്ണി​ന് ചു​റ്റു​മു​ള്ള ക​റു​ത്ത​പാ​ട്, മു​ഖ​ക്കു​രു, വ​ര​ണ്ട ച​ർ​മ്മം എ​ന്നി​വ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും. ചെ​റു​പ​യ​ർ പൊ​ടി​യും ര​ണ്ട് ടീ​സ്പൂ​ൺ റോ​സ് വാ​ട്ട​റും ചേ​ർ​ത്ത് 15 മി​നി​റ്റ് മു​ഖ​ത്തി​ടു​ക. ശേ​ഷം ത​ണു​ത്ത വെ​ള്ള​ത്തി​ലോ ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ലോ ക​ഴു​കി ക​ള​യു​ക. ഇ​ത് പു​ര​ട്ടു​ന്ന​ത് മു​ഖ​ത്തെ ചു​ളി​വു​ക​ൾ മാ​റാ​നും മു​ഖ​ക്കു​രു മാ​റാ​നും ഏ​റെ ന​ല്ല​താ​ണ്.

വ​ര​ണ്ട ച​ർ​മ്മ​മു​ള്ള​വ​ർ

സോ​പ്പി​ന് പ​ക​രം ചെ​റു​പ​യ​ർ പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചെ​റു​പ​യ​ര്‍ പൊ​ടി​ക്ക് ആ​ന്റി​ബാ​ക്ടീ​രി​യ​ല്‍ ഗു​ണ​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ട്. ഇ​ത് ച​ര്‍മ​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്കി​റ​ങ്ങി ച​ര്‍മ കോ​ശ​ങ്ങ​ളെ വൃ​ത്തി​യാ​ക്കു​ന്നു. ച​ര്‍മ കോ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന​ത് കൊ​ണ്ടു ത​ന്നെ കോ​ശ​ങ്ങ​ള്‍ക്ക് ഇ​റു​ക്കം ന​ല്‍കാ​നും ച​ര്‍മം അ​യ​ഞ്ഞു തൂ​ങ്ങു​ന്ന​തും ചു​ളി​വു​ക​ള്‍ വീ​ഴു​ന്ന​തും ത​ട​യാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

തൈ​രും ചെ​റു​പ​യ​ര്‍ പൊ​ടി​യും ക​ല​ര്‍ത്തി മു​ഖ​ത്തു പു​ര​ട്ടി​യാ​ൽ പ​ല സൗ​ന്ദ​ര്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു​മു​ള്ള പ​രി​ഹാ​ര​മാ​ണ്. ‌തൈ​രി​ലെ ലാ​ക്ടി​ക് ആ​സി​ഡ് സ്വാ​ഭാ​വി​ക ബ്ലീ​ച്ചിം​ഗ് ഗു​ണം ന​ല്‍കു​ന്ന ഒ​ന്നാ​ണ്. ഇ​തു വ​ഴി ച​ര്‍മ​ത്തി​നു നി​റം ന​ല്‍കും. ചെ​റു​പ​യ​ര്‍ പൊ​ടി​യും തൈ​രും ക​ല​ര്‍ത്തി മു​ഖ​ത്തു പു​ര​ട്ടു​ന്ന​ത് ച​ര്‍മ​ത്തി​ന് നി​റം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ബ്ലാ​ക്ക് ഹെ​ഡ്സ് മാ​റാ​ൻ ചെ​റു​പ​യ​ര്‍ പൊ​ടി​യും തേ​നും ചേ​ർ​ത്ത് പു​ര​ട്ടാ​വു​ന്ന​താ​ണ്.