കാണാനും കഴിക്കാനും സൂപ്പറാണ് ഗ്രീക്ക് ലെമണ്‍ ചിക്കന്‍. ചേരുവകളും കുറവാണ്. അധികം സങ്കീര്‍ണതകളുമില്ല. ഗ്രീക്ക് ലെമണ്‍ ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകള്‍:
ഒരു ചിക്കന്‍ പത്തുപീസാക്കിയത്, തൊലിയോടുകൂടിയത്
ഉരുളക്കിഴങ്ങ്: 500 ഗ്രാം
വെള്ളം- അരക്കപ്പ്
പുരട്ടിവെക്കാന്‍
വെളുത്തുള്ളി- 10 അല്ലി ചെറുതായി അരിഞ്ഞത്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- രണ്ടുടീസ്പൂണ്‍
മുളകുപൊടി- രണ്ടു ടീസ്പൂണ്‍
ഉണങ്ങിയ പനിക്കൂര്‍ക്ക-ഒരുടേബിള്‍സ്പൂണ്‍
നാരങ്ങാനീര്- കാല്‍ക്കപ്പ്
ഒലിവ് ഓയില്‍- കാല്‍കപ്പ്
തയ്യാറാക്കുന്നവിധം: ചിക്കന്‍ ഒരു പാത്രത്തില്‍ എടുത്ത് പുരട്ടാനുള്ള ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് സൂക്ഷിച്ചുവെക്കുക. ഇത് രണ്ടുമണിക്കൂര്‍ അടച്ചുവെക്കുക.
ഓവന്‍ 220 ഡിഗ്രിസെല്‍ഷ്യസില്‍ ഹീറ്റ് ചെയ്യുക. ബേക്കിങ് ട്രേ എടുത്ത് ചിക്കന്റെ തൊലിവരുന്ന ഭാഗം മുകളിലാക്കി അതിനിടയില്‍ ഉരുളക്കിഴങ്ങുവെച്ച് അറൈഞ്ച് ചെയ്യുക. 15മിനിറ്റിനുശേഷംചിക്കനും ഉരുളക്കിഴങ്ങിനും മുകളില്‍ പുരട്ടാനുള്ളവ ഒഴിച്ചുകൊടുക്കാം. തിരിച്ചിട്ടിശേഷം വീണ്ടും 15മിനിറ്റ് വേവിക്കുക.
വീണ്ടും പുരട്ടാനുള്ള ചേരുവ ഒ
ഴിച്ചശേഷം 15മിനിറ്റ് ഗ്രില്‍ ചെയ്യുക. ശേഷം ചിക്കന്‍മറ്റൊരു പ്ലേറ്റിലേക്കുമാറ്റിവെക്കുക.
ഉരുളക്കിഴങ്ങ് മാത്രം അഞ്ചുമുതല്‍ എട്ടുവരെ മിനിറ്റ് നല്ല ബ്രൗണ്‍ നിറംലഭിക്കുന്നതുവരെ ഗ്രില്‍ ചെയ്യുക. ശേഷം ചിക്കനൊപ്പം ഉരുളക്കിഴങ്ങും ചേര്‍ത്തു വിളമ്പാം.