ചെന്നൈ: ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ അധികമൊന്നും ബാധിക്കില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. “ഗ്രീസ് വളരുന്ന സാഹചര്യത്തിലാണ്. ഇന്ത്യയ്ക്കുമേല്‍ ഗ്രീസിന്റെ നേരിട്ടുള്ള സ്വാധീനം വളരെ കുറവാണ്. സാമ്പത്തികമായും വാണിജ്യമായും.” റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശക്തമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് നിക്ഷേപകര്‍ കാണുന്നുണ്ട്. ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പരോക്ഷമായ സ്വാധീനം വിനിമയ നിരക്കില്‍ ഉണ്ടായേക്കും. ഗ്രീസിലെ സംഭവവികാസങ്ങളോട് യൂറോ എങ്ങനെ പ്രതികരിക്കും എന്നത് അനുസരിച്ചിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടേത് മികച്ച നയങ്ങളാണെന്നും മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ കാഴ്ചപ്പാട് കുറേക്കൂടി ആരോഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ഇന്ന് ഹിതപരിശോധന നടക്കുകയാണ്. വായ്പ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകള്‍ അംഗീകരിക്കണമോ എന്ന കാര്യത്തിലാണ് ഹിതപരിശോധന നടക്കുന്നുണ്ട്.