| Tuesday, 9th July 2019, 7:20 am

സിരിസ വീണു; ഗ്രീസില്‍ വലതുപക്ഷത്തിന് വിജയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 15 സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്രിസില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടിയായ ന്യൂ ഡെമോക്രസി വിജയം നേടി. പുതിയ പ്രധാനമന്ത്രിയായി ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് കുര്യാക്കോസ് മിസടാക്കീസ് തിങ്കളാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തോല്‍വി സമ്മതിക്കുന്നതായി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന സിരിസ പാര്‍ട്ടി നേതാവ് അലക്‌സിസ് സിപ്രസ് പ്രതികരിച്ചു.

300 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 39.8 ശതമാനം വോട്ട് നേടി 158 സീറ്റാണ് ന്യൂ ഡെമോക്രസി നേടിയത്. റാഡിക്കല്‍ ലെഫ്റ്റ് പാര്‍ട്ടിയായ സിരിസ 31 ശതമാനം വോട്ടാണ് നേടിയത്. 86 സീറ്റാണ് സിരിസക്ക് ലഭിച്ചത്. മറ്റൊരു പ്രധാന പാര്‍ട്ടിയായ ഗോള്‍ഡന്‍ ഡോസിസിന് പാര്‍ലമെന്റില്‍ പ്രവേശിക്കാനായില്ല.

രാജ്യ തലസ്ഥാനമായ ഏദന്‍സില്‍ ന്യൂഡെമോക്രസിയുടെ വലിയ ആഹ്‌ളാദ പ്രകടനം നടന്നു. രാജ്യം അതിന്റെ തല വീണ്ടും ഉയര്‍ത്തിപ്പിടിച്ചു എന്ന് കുര്യാക്കോസ് മിസടാക്കീസ് പ്രതികരിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 5.3% വോട്ടാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 15 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചത്.

We use cookies to give you the best possible experience. Learn more