ഗ്രീസിലെ ദേശീയ ടെലിവിഷനും റേഡിയോയും അടച്ചുപൂട്ടി
World
ഗ്രീസിലെ ദേശീയ ടെലിവിഷനും റേഡിയോയും അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 12:10 am

[]ആതന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി ദേശീയ ടെലിവിഷനും റേഡിയോയും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന മേഖലകള്‍ കുറച്ചുകൊണ്ടുവരണമെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. []

ദേശീയ ചാനലായ ഹെല്ലനിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ഇ.ആര്‍.ടിയും റേഡിയോയും അനാവശ്യ ചിലവാണെന്നും ഇത് നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ജോലി നഷ്ടപ്പെട്ട 2600 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ജീവനക്കാരുടെ നിലപാട്.

2014 അവസാനത്തോടെ 15,000 ജീവനക്കാരെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

1938 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോര്‍പ്പറേഷന് നിലവില്‍ മൂന്ന് ടി.വി ചാനലുകളും നാല് ദേശീയ റേഡിയോ നിലയങ്ങളും നിരവധി പ്രാദേശിക റേഡിയോ നിലയങ്ങളും വോയിസ് ഓഫ് ഗ്രീസ് എന്ന പേരിലുള്ള അന്താരാഷ്ട്ര റേഡിയോ സംപ്രേക്ഷണവുമുണ്ട്.