ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങിന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലെ ക്ഷണിച്ചില്ലെങ്കില്‍ വലിയ അനീതിയാകുമെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.
‘മര്യാദപുരുഷോത്തമനായ രാമന്‍ എല്ലാവരേയും ബഹുമാനിച്ചിരുന്നു. രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപനചടങ്ങ് എല്ലാവരേയും ആനന്ദിപ്പിക്കുന്നതാണ്. ഇത്തരമൊരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്ന് ഞാന്‍ സംഘാടകരോട് പറയുകയാണ്’, ചൗധരി പറഞ്ഞു.
Maryada Purushottam Bhagwan RAM is revered by all and the impending foundation-stone-laying ceremony has already hogged the limelight much to the delight of Indian people, what I would suggest the organizer that they should invite…..
(1/2)
നേരത്തെ സമാന ആവശ്യവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു.
….Former chief justice of India Mr. Ranjon Gogoi who was happened to be the instrumental to the grand verdict on Ram temple to attend the grand ceremony, else a great injustice will be incurred upon the former chief justice of India.
(2/2)