| Monday, 10th April 2017, 8:36 pm

'സിനിമയാണ് ഞങ്ങളുടെ സ്വപ്‌നം അതിനെയാണ് നിങ്ങള്‍ മുതലെടുത്തത്; ഇനി ആരോടും ഈ ചതി ചെയ്യരുത്'; പൃഥിരാജ് ചിത്രത്തിന്റെ സംവിധായകന്‍ വഞ്ചിച്ചെന്ന ആരോപണവുമായി ഡിസൈനര്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൃഥ്വിരാജ് നായകനായ ആദത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കലാസംവിധായകനും ഡിസൈനറുമായ ജിത്തു ചന്ദ്രന്‍ രംഗത്ത്. ആദമിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യുവാനായി ഒരു വര്‍ഷത്തിലേറെ കാലം തന്നെ കൊണ്ട് പണിയെടുപ്പിച്ചിട്ട് വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.

വലിയൊരു ടീം ഈ ചിത്രത്തിനു പിന്നിലുണ്ടെന്നതു കൊണ്ടായിരുന്നു പ്രൊജക്ട് സ്വീകരിച്ചത്. ആദ്യമൊക്കെ സംവിധായകന്‍ ജിനു അബ്രഹാമിന്റെ ഇഷ്ടമറിഞ്ഞായിരുന്നു പ്രവര്‍ത്തിച്ചത്. ആമേനിലേതിനു സമാനമായ ഡിസൈന്‍ തയ്യാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ജിത്തു പറയുന്നത്.

തന്നെ ഏല്‍പ്പിച്ച ജോലി മറ്റൊരാള്‍ക്ക് കൊടുത്തത് ചതിയാണെന്നും തന്നെ അറിയിക്കണമായിരുന്നുവെന്നും ജിത്തു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജിത്തു ആരോപണവുമായി രംഗത്തെത്തിയത്. ഇനി ആരോടും ഇങ്ങനെ ചെയ്യരുതെന്നും ജിത്തു പറയുന്നു. ചിത്രത്തിനായി ജിത്തു തയ്യാറാക്കിയ ഡിസൈനുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


Also Read: വിവാദങ്ങള്‍ക്ക് നടുവിലും കൂളാണ് മാഹി: ബെന്‍ സ്റ്റോക്ക്‌സിനെ നൃത്തം പഠിപ്പിക്കുന്ന എം.എസ് ധോണി, വീഡിയോ


ജിത്തുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏകദേശം ഒരു വര്‍ഷം മുന്നെയാണ് മിസ്ടര്‍ ജിനു എബ്രഹാം, ” ആദം ” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്…പ്രിത്വിരാജ് ചിത്രമായതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ചാടി വീണുചെയ്തു കൊടുക്കാന്‍ സന്നദ്ധനായി…ടൈറ്റില്‍ ഇഷ്ട്ടപ്പെട്ടാല്‍ പോസ്റ്റര്‍ ഡിസൈന്‍ തരും എന്ന ഉറപ്പില്‍ അഞ്ചിലധികം ടൈറ്റില്‍ വരച്ചിരുന്നു അന്ന്, ” അമേന്‍ ” പോലെ അല്ലെങ്കില്‍, അതുപോലെ ആര്‍ട്ടിസ്ടിക്ക് ആയിട്ട്
വള്ളികളും, തൊങ്ങലുകളും, പഴവും കൊലയുമൊക്കെ വച്ച് വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പലതും ചെയ്യിപ്പിച്ചു…അന്നൊക്കെ പൂര്‍ണ്ണ സന്തോഷത്തോടെ സ്വീകരിച്ച കാര്യങ്ങള്‍ ആയിരുന്നു അതെല്ലാം…കാരണം
വലിയൊരു ടീം ആയിരുന്നു അണിയറയില്‍ എന്നത് കൊണ്ടുണ്ടായ അതിയായ സന്തോഷം തന്നെയായിരുന്നു…നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റൊരു സുഹ്രത്തിനെ കൊണ്ടുപോലും ടൈറ്റിലുകള്‍ വരപ്പിച്ചു…അതിനിടയില്‍ ചിത്രം നീങ്ങി, ഡിലെ ഉണ്ടാകുമെന്ന്
അറിഞ്ഞു…മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നറിഞ്ഞപ്പോള്‍ പ്രസ്തുത ഡയറക്ടറോട് ഡിസൈന്‍ ടീം ആയിട്ടുണ്ടോ എന്നു ചോതിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി…പിന്നീട് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍
വീണ്ടും മൂന്നു ടൈറ്റിലുകള്‍ വരയ്ക്കുകയും, അദ്ദേഹം പറഞ്ഞ വിധം ഒരു ബാക്ക്‌ഗ്രൌണ്ടില്‍ അത് സെറ്റ് ചെയ്ത് എടുക്കുകയുമുണ്ടായി…അവസാനം ചെയ്ത് അയച്ച ടൈറ്റിലിന് ” പൊളിച്ചു ” എന്നുള്ള മറുപടിയും തുടര്‍ന്ന് ബാക്ക്‌ഗ്രൌണ്ട് കൂടി അതില്‍ ത്‌നന്നെ സെറ്റ് ചെയ്യ് എന്ന നിര്‍ദേശവും
കിട്ടിയിരുന്നു…അദ്ധേഹത്തിന്റെ നിര്‍ദേശ പ്രകാരം ഒരു ബാക്ക്‌ഗ്രൌണ്ടും ചെയ്ത് അയച്ച് കൊടുത്തിരുന്നു…പിന്നീടുള്ള ഓരോ ദിവസവും ഞാന്‍ വര്‍ക്കിനെ പറ്റി അപ്‌ഡേറ്റ് ചെയ്തിരുന്നെങ്കിലും ഒരു റിപ്ലേ പോലും തരാനുള്ള മര്യാദ
അദ്ദേഹം കാണിച്ചിരുന്നില്ല, സ്‌കോട്ട്‌ലാന്‍ഡില്‍ ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ടാകാം എന്ന് കരുതി സമാധാനിച്ചു അപ്പോഴെല്ലാം, കൊള്ളാം പൊളിച്ചു ഇതില്‍ വര്‍ക്ക് ചെയ്‌തോളു എന്ന് പറഞ്ഞ ഒരു വര്‍ക്ക് കൈവിട്ടു പോകുമെന്ന പ്രതീഷ് തീരെ ഇല്ലായിരുന്നു..
എല്ലാത്തിലുമുപരി ആ വര്‍ക്ക് പിന്നീട് വേണ്ടെന്നു വയ്ക്കുമ്പോളും, മറ്റൊരാളെ എല്പ്പിക്കുംബോലും ഞങ്ങളെ അറിയിക്കുക എന്ന സാമാന്യ മര്യാദയെങ്കിലും മിസ്ടര്‍ ജിനു
അബ്രഹാമിന് കാണിക്കാമായിരുന്നു…ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കിലും താങ്കളുടെ മര്യാദയായി തന്നെ കണക്കാക്കിയിരുന്നെനെ…ഇത് ആദ്യത്തെ
അനുഭവമല്ല, ഞങ്ങള്‍ക്കും സുഹ്രത്തുക്കള്‍ക്കും… ഇപ്പോള്‍ ഇതിവിടെ അവതരിപ്പിക്കാന്‍ ഉണ്ടായ കാരണം മറ്റൊന്നല്ല, ഇനി ഒരാളോടും നിങ്ങളുടെ
ഈ നെറികെട്ട ഏര്‍പ്പാട് കാണിക്കരുത്…നിങ്ങള്‍ സ്‌ക്രിപ്റ്റ് എഴുതുന്നതും, ഡയറക്റ്റ് ചെയ്യുന്നതുമൊക്കെ പോലെ തന്നെ കഷ്ട്ടപ്പെട്ടു തന്നെയാണ് ഓരോ ഡിസൈനറും
നിങ്ങള്‍ക്ക് പറയുന്നതൊക്കെ ചെയ്തു തരുന്നത്…അല്ലാതെ ഞങ്ങള്‍ മുറ്റത്തെ മരത്തില്‍ നിന്നും ഉലുത്തിയിടുന്നതല്ല ഡിസൈനുകള്‍…
” FML-TTChithiraBold” എന്ന ഫോണ്ടില്‍ ഒരു കുഞ്ഞിനെ കുത്തിക്കയറ്റി ടൈറ്റില്‍ ചെയ്താല്‍ മതിയായിരുന്നു എങ്കില്‍ താങ്കള്‍ എന്തിനാണ് ഇത്രയും ഘോരം ഘോരം
ഡയലോഗുകള്‍ അടിച്ച്, ഇത്രയും നാള്‍ കഷ്ട്ടപ്പെടുത്തിയത് ഞങ്ങളെ ???
അതോ ഞങ്ങളൊക്കെ വെറും കൂലിപ്പണി എടുക്കുന്നവരും നിങ്ങളൊക്കെ കൊമ്പത്തെ ആള്‍ക്കാരും എന്ന വൃത്തികെട്ട ചിന്തയോ ??? അങ്ങനെ ആണെങ്കില്‍ തന്നെ പണി
എടുത്തതിനുള്ള കൂലി തരാന്‍ മര്യാദ കാണിച്ചോ നിങ്ങള്‍ ? ഈ പ്രവണത മലയാള സിനിമ ഇന്ടസ്ട്രിയില്‍ നില നില്‍ക്കുന്നിടത്തോളം
നമ്മള്‍ ഇതൊക്കെ വീണ്ടും അനുഭവിച്ചു കൊണ്ട്തന്നെ ഇരിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല, സിനിമാ സംഘടനയായ IFFK യിലെ മെമ്പര്‍ എന്ന നിലയ്ക്ക് ബന്ധപ്പെട്ട
ഭാരവാഹിയെ അറിയിക്കാനുള്ള മര്യാദ ഞാന്‍ കാണിച്ചിട്ടുണ്ട്…പല പോസ്റ്റര്‍ ഡിസൈനര്‍മാരും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന
അല്ലെങ്കില്‍ പോയിട്ടുള്ള സാഹചര്യം തന്നെയാണിത്, പലരും പറയാന്‍ മടിക്കുന്നതും, പേടിക്കുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം…ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്ന,
ചെയ്യിപ്പിക്കാനിരിക്കുന്ന സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കൂ…ഞങ്ങളും വിശപ്പടക്കാന്‍ ആഹാരം കഴിക്കാറുണ്ട്,
കരണ്ട് ബില്‍ അടയ്ക്കാറണ്ട്, ഉറക്കം ത്യജിക്കാറുണ്ട്, അതിലൊക്കെ ഉപരി സിനിമയെ സ്വപ്നം കാണാറുണ്ട് ! അവസാനത്തെ പോയിന്റ് തന്നെയാണ് നിങ്ങളൊക്കെ അറിഞ്ഞോ അറിയാതെയോ മുതലെടുക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ നന്ന്…!

ആദം എന്നാ ചിത്രത്തിന് വേണ്ടി ചെയ്ത ടൈറ്റില്‍ ഡിസൈനുകള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്, ഇതില്‍ അവസാനത്തെ ഡിസൈന്‍ ആണ് സംവിധായകന്‍ ഇഷ്ട്ടമായി എന്നും അതില്‍ വര്‍ക്ക് ചെയ്‌തോളു എന്നും പറഞ്ഞത്…
ഇതില്‍ എന്റെ സുഹ്രത്ത് ശ്രീ Sanesh Mvsanesh വരച്ച ഒരു ഡിസൈനും ഉള്‍പ്പെടുന്നു..അളിയാ അഡ്വാന്‍സ് കിട്ടുമ്പോ അതിന്റെ കാശ് തരാന്‍ ഇരിക്കുവായിരുന്നു , എന്തൊക്കെ സംഭവിച്ചാലും അത് ഞങ്ങള്‍ തന്നിരിക്കും !

We use cookies to give you the best possible experience. Learn more