പുകയിലവിരുദ്ധ പരസ്യങ്ങളിലെ ഗ്രാഫിക്‌സുകള്‍ കണ്ണ് തുറപ്പിക്കുന്നവ: ദല്‍ഹി ഹൈക്കോടതി
national news
പുകയിലവിരുദ്ധ പരസ്യങ്ങളിലെ ഗ്രാഫിക്‌സുകള്‍ കണ്ണ് തുറപ്പിക്കുന്നവ: ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 11:54 am

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളിലെ ഗ്രാഫിക്‌സുകള്‍ കണ്ണ് തുറപ്പിക്കുന്നവയാണെന്നും അവ നീക്കം ചെയ്യേണ്ടതില്ലെന്നും ദല്‍ഹി ഹൈക്കോടതി.

സിനിമകള്‍ക്ക് മുന്‍പും ഒ.ടി.ടി, ടി.വി എന്നിവയിലും പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

‘പുകയിലയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം തടയാനും, ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുമാണ് സര്‍ക്കാര്‍ ഇത്തരം പരസ്യങ്ങള്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളിലെ ഗ്രാഫിക്‌സുകളും ചിത്രങ്ങളും ജനങ്ങളുടെ കണ്ണ്തുറപ്പിക്കുന്നതാണ്. ഇത് ജനതാത്പര്യാര്‍ത്ഥമാണ്.’ സിംഗിള്‍ ബെഞ്ച് ജഡ്ജി സുബ്ര്ഹമണ്യ പ്രസാദ് വിധിയില്‍ പറഞ്ഞു.

ഇത്തരം പരസ്യങ്ങള്‍ സിനിമക്കിടയിലും ടി.വി പരിപാടികള്‍ക്കിയിലും കാണിക്കുമ്പോള്‍ അത് കാഴ്ചക്കാരെ ബോധവല്‍ക്കരിക്കും, പുകയില എപ്രകാരമാണ് ആരോഗ്യത്തെ ബാധിക്കുകയെന്നും ഓര്‍മപ്പെടുത്തും.

ഈ ഹരജി നിയമത്തെ ദുരുപയോഗം ചെയ്യുന്നതു പോലെയാണ്. കൂടാതെ ഹരജി സര്‍ക്കാറിന്റെ പുകയില വിരുദ്ധ സംസ്ഥാനമെന്നലക്ഷ്യത്തെ പിന്നോട്ടടുപ്പിക്കുന്നതാണ്. ഹരജിക്കാരനെ ഇത്തരം മൂല്യമില്ലാത്ത ഹരജികളുമായി ഭാവിയില്‍ വരരുതെന്ന് കോടതി താക്കീത് ചെയ്തു.

Content Highliht: graphic anti tobacco ads meant to be eye opener,delhi HC