| Wednesday, 21st September 2022, 2:07 pm

എംബാപെയുടെ സെല്‍ഫിഷ്‌നെസ് ഈ ഗ്രാഫ് നോക്കിയാല്‍ മനസിലാകും; മെസിയേയും നെയ്മറെയും കണ്ട് പഠിക്കണം ഇയാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്‌ബോളിലെ നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. സൂപ്പര്‍താരങ്ങളാല്‍ സമ്പന്നമായ ടീമാണ് പി.എസ്.ജി മുന്നേറ്റ നിരയിലെ ശക്തികളാണ് ഫ്രഞ്ച് പടയെ കരുത്തരാക്കുന്നത്.

ഫ്രാന്‍സിന്റെ മുന്നേറ്റക്കാരനായ കിലിയന്‍ എംബാപെ, അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി, ബ്രസീലിന്റെ സുല്‍ത്താന്‍ നെയ്മര്‍ ജൂനിയര്‍ എന്നിവരാണ് പി.എസ്.ജിയുടെ പ്രധാന ശക്തികള്‍. എന്നാല്‍ മൂവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഒരുപാട് റിപ്പോര്‍ട്ടുകളുണ്ട്. മെസിയും നെയ്മറും ടീമിലെ പ്രധാന താരങ്ങളാകുന്നത് എംബാപെക്ക് ഇഷ്‌പ്പെടാത്തതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നാണ് വിലയിരിത്തലുകള്‍.

എംബാപെ സെല്‍ഫിഷാണെന്ന വാദം പരുക്കനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതാണ്. ഇപ്പോള്‍ പുറത്തുവന്ന് ഗ്രാഫ് റിപ്പോര്‍ട്ടിന് ശേഷം വീണ്ടും എയറില്‍ കയറിയിരിക്കുകയാണ് എംബാപെ.

മെസിക്കും നെയ്മറിനും ഒരു അസിസ്റ്റ് പോലും അദ്ദേഹം നല്‍കിയിട്ടില്ലെന്നാണ് ഈ ഗ്രാഫ് സൂചിപ്പിക്കുന്നത്. പുതിയ കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് സീസണ്‍ തുടക്കം മുതല്‍ മൂവരും കാഴ്ചവെക്കുന്നത്. 11 മത്സരത്തില്‍ നിന്നും മൂവരും മാത്രമായി 27 ഗോളാണ് അടിച്ചിരിക്കുന്നത്.

എംബാപെ 10 ഗോള്‍ നേടിയപ്പോള്‍ മെസി ആറ് ഗോളും എട്ട് അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. മൂവരിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് നെയ്മറാണ്. 11 ഗോളും എട്ട് അസിസ്റ്റും പി.എസ്.ജിക്കായി നെയ്മര്‍ നേടിയിട്ടുണ്ട്.

ടീമിലെ മെയ്ന്‍ സ്‌ട്രൈക്കറായി എംബാപെയാണ് കളിക്കുന്നത്. അദ്ദേഹത്തിനെ ഏല്‍പിച്ച ഗോളടിക്കാനുള്ള ദൗത്യം ചെയ്യുന്നുണ്ടെങ്കില്‍ കൂടെ അസിസ്റ്റ് നല്‍കാത്തത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

മെസി എംബാപെക്ക് അഞ്ച് അസിസ്റ്റ് നല്‍കിയപ്പോള്‍ നെയ്മറിന് മൂന്ന് തവണയാണ് അവസരമൊരുക്കിയത്. നെയ്മര്‍ മെസിക്ക് രണ്ട് തവണ ലിയോക്കായി അവസരം നല്‍കിയപ്പോള്‍ എംബാപെക്ക് മൂന്ന് അസിസ്റ്റ് നല്‍കി.

എന്നാല്‍ മെസിക്കും നെയ്മറിനും അദ്ദേഹം ഒരു അവസരം പോലും ഒരുക്കിയിട്ടില്ല. ഇത് അദ്ദേഹത്തിന്റെ സെല്‍ഫിഷ്‌നെസ് വെളിവാക്കുന്നതാണ്.

Content Highlight: Graph Shows Mbappes Selfishness without assists

We use cookies to give you the best possible experience. Learn more