തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍ സ്വവസതിയില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ സാനിറ്റൈസറുമായെത്തി കൊച്ചുമാവേലി. തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മാവേലിയുടെ രംഗപ്രവേശം.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ വന്ന മാവേലി മന്ത്രിക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണാശംസയും നേര്‍ന്നാണ് മാവേലി അവിടെ നിന്നും പോയത്.
മന്ത്രിയുടെ കൊച്ചുമകന്‍ തൃകയ് ആണ് മാവേലിയുടെ വേഷം ധരിച്ച് എത്തിയതെന്ന് മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിനായാണ് മാവേലിയായി വേഷമിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കുറിച്ചു.
‘വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിന് അവസാനം സാനിറ്റൈസര്‍ കൊണ്ടുവന്നത് മാവേലി വേഷം കെട്ടിയ ചെറുമകന്‍ തൃകയ് ആണ്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷംധരിച്ചത്. മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചെറുമകന്‍ ഓണാശംസകള്‍ നേര്‍ന്നു. കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണ്,’ മന്ത്രി കുറിച്ചു.