വാദ്യോപകരണങ്ങളുടെ വെള്ളിയടങ്ങിയ ഭാഗമാണ് സംഘം ഉരുക്കിയെടുത്ത് വിറ്റത്. ഉരുക്കിയ ഒരു കിലോ വെള്ളി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 17000 രൂപയ്ക്കാണ് കൊച്ചുമകനടങ്ങുന്ന സംഘം ഇതുവിറ്റത്.
വാരണാസി: ഷെഹ്‌നായി വാദകനായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായികള്‍ മോഷ്ടിച്ച് കൊണ്ടുപോയി ഉരുക്കി വിറ്റതിന് അദ്ദേഹത്തിന്റെ കൊച്ചുമകനടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ നസറേ ഹുസൈന്‍, ശങ്കര്‍ സേത്, സുജിത് സേത് എന്നിവരാണ് അറസ്റ്റിലായത്.
വെള്ളി കൊണ്ട് നിര്‍മിച്ച നാല് ഷെഹനായികളും മരം കൊണ്ടുള്ള ഒരു ഷെഹ്‌നായിയുമാണ് മോഷണം പോയിരുന്നത്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു അടക്കമുള്ളവര്‍ സമ്മാനിച്ചതായിരുന്നു ഇവ.
വാദ്യോപകരണങ്ങളുടെ വെള്ളിയടങ്ങിയ ഭാഗമാണ് സംഘം ഉരുക്കിയെടുത്ത് വിറ്റത്. ഉരുക്കിയ ഒരു കിലോ വെള്ളി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 17000 രൂപയ്ക്കാണ് കൊച്ചുമകനടങ്ങുന്ന സംഘം ഇതുവിറ്റത്.
ബിസ്മില്ലാ ഖാന്റെ മകന്‍ ഖാസിം ഹുസ്സൈന്റെ വീട്ടില്‍ നിന്ന് നവംബര്‍ 29നും ഡിസംബര്‍ 4നുമിടയിലാണ് ഷെഹനായികള്‍ മോഷണം പോയിരുന്നത്. ഈ സമയത്ത് ഖാസിമും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
2006ലാണ് ഉസ്ദാത് ബിസ്മില്ലാഖാന്‍ അന്തരിച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ വസ്തുവകകള്‍ കുടുംബമാണ് സൂക്ഷിച്ചിരുന്നത്.