വിഷാദത്തിന് 'മുത്തശ്ശി'മരുന്നുമായി സിംബാബ്‌വെ
Health Tips
വിഷാദത്തിന് 'മുത്തശ്ശി'മരുന്നുമായി സിംബാബ്‌വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st October 2018, 12:00 pm

ഹരാരെ: വിഷാദത്തിന് മുത്തശ്ശി മരുന്നുമായി സിംബാബ്‌വെ. സെക്കോളജിസ്റ്റായ ചിബാന്‍ഡ ആണ് വിഷാദത്തിന് മരുന്നായി മുത്തശ്ശിമാരുടെ സാമീപ്യം ഉപയോഗിച്ചത്. വിഷാദ രോഗികളോട് സംസാരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ മുത്തശ്ശിമാരാണ് ഇപ്പോള്‍ വിഷാദത്തിനുള്ള സിംബാബ്‌വേയിലെ ചികിത്സ.

ഫ്രന്‍ഷിപ്പ് ബെഞ്ച് എന്നാണ് മുത്തശ്ശിമാരുടെ സംഘത്തെ വിളിക്കുന്നത്. വിഷാദ രോഗികളുമായി സംസാരിക്കുവാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക.”എവിഡെന്‍സ് ബെയിസ്ഡ് ടോക് തെറാപ്പി”എന്ന ചികിത്സ രീതിയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

Also Read:  “കോണ്‍ഗ്രസിന്റേത് നാണം കെട്ട ആണും പെണ്ണും കെട്ട തീരുമാനം” ; ട്രാന്‍സ്ജന്‍ഡറുകളെ ആക്ഷേപിച്ച് ശ്രീധരന്‍ പിള്ള

2006 മുതല്‍ ചിബാന്‍ഡയും സംഘവും നാനൂറോളം മുത്തശ്ശിമാരെയാണ് പരിശീലിപ്പിച്ചത. സിംബാബ്‌വെയിലെ 70 വിഭാഗങ്ങളിലായി സൗജന്യ പരിശീലനം നല്‍കി വരികയാണ് ഈ സംഘം.

ഈ ചികിത്സാ രീതി ഏത് രാജ്യത്തിനും, ഏത് തരം സമൂഹത്തിനും ഒരു മാതൃകയായി ഉപയോഗിക്കാം എന്ന് ചിബാന്‍ഡ പറയുന്നു. ഇത്തരത്തില്‍ ലോകത്തിലെ മുത്തശ്ശിമാരുടെ ഒരു ശൃംഖല തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് ചിബാന്‍ഡ പറയുന്നത്.