മനാമ ഇര്ശാദുല്മുസ് ലിമീന്‍ കേന്ദ്ര മദ്റസയില്‍ ആരംഭിക്കുന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍ കോഴ്സിന്റെ ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. സമുദായിക പുരോഗതിയില്‍ കേരളീയ സമൂഹത്തിന് നേടാന്‍ സാധിച്ച ഔന്നത്യം വിജ്ഞാന സ്ഥാപനങ്ങളുടെ നിസ്തുലമായ സേവനങ്ങളാണെന്നും ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഓരോവിദ്യാഭ്യാസസ്ഥാപനത്തിനും ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ എന്നുംഅദ്ദേഹം പറഞ്ഞു.
കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക് റുദ്ധീന്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍വാഹിദ് അല്‍ ഖറാത്വ മുഖ്യാതിഥിയായിരുന്നു. സയ്യിദ് റശീദലി തങ്ങള്‍ക്കുള്ള ഉപഹാരസമര്‍പ്പണം സയ്യിദ് ഫക്റുദ്ധീന്‍ തങ്ങളും അഹ്മദ് അബ്ദുല്‍വാഹിദ് അല്‍ ഖറാത്വക്കുള്ള ഉപഹാര സമര്‍പ്പണം സയ്യിദ് റശീദലി തങ്ങളും നിര്‍വഹിച്ചു.
കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍ ആശംസാ പ്രസംഗം നടത്തി. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എം.സി മുഹമ്മദ് മൗലവി, സൈദലവിമുസ്ലിയാര്, മുസ്തഫാകളത്തില്, ശഹീര്‍ കാട്ടാമ്പള്ളി, മൂസമൗലവിവണ്ടൂര്, അബ്ദുറ ഹ്മാന് ഹാജി, അശ്റഫ് കാട്ടില്‍പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.