| Saturday, 9th November 2019, 9:31 am

ബിഹാറില്‍ മഹാ സഖ്യത്തിന് കൈകൊടുത്ത് സി.പി.ഐ.എം; സഖ്യത്തില്‍ ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെ 8 പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറില്‍ മഹാ സഖ്യ രൂപീകരണത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നു. ഇടതുപാര്‍ട്ടികളായ സി.പി.ഐ, സിപി.ഐ.എം, സി.പി.ഐ.എം.എല്‍ എന്നിവയും ആര്‍.ജെ.ഡി, കോണ്‍ഗ്രസ് ,ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയുമാണ് പ്രതിപക്ഷ ഐക്യത്തിന് തയ്യാറെടുക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി ആര്‍.എല്‍.എസ്.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുഷ് വാഹ സി.പി.ഐ, സി.പി.ഐ.എം.എല്‍ ലിബറേഷന്‍,സിപി.എം.എം നേതാക്കളുമായി പാട്‌നയില്‍ വെച്ച ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി.

അഴിമതിയിലും, കേന്ദ്രവുമായി ചേര്‍ന്നുള്ള ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ബിഹാറിലെ എല്ലാ ജില്ലാ ഭരണകൂടങ്ങളിലേക്കും നവംബര്‍ 13ന് ഇടതു പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ചും നടത്തും.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ ഇത്തരമൊരു സഖ്യത്തിന് ഇടതു പാര്‍ട്ടികള്‍ ഒരുങ്ങിയിരുന്നെങ്കിലും ഇത് സാധ്യമായിരുന്നില്ല.

നേരത്തെ സി.പി.ഐ-എം.എലിനെതിരെ ഭോജ്പൂരില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയെ നിയോഗിച്ചിരുന്നില്ല. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാര്‍തി മത്സരിക്കുന്ന പത്‌ലിപുത്രയില്‍ സി.പി.ഐ.എം.എല്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കില്ല എന്ന ധാരണപ്രകാരമായിരുന്നു ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സി.പി.ഐ.യുടെ കനയ്യ കുമാര്‍ മത്സരിച്ച ബെഗുസാരെയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ആവശ്യത്തെ ആര്‍.ജെ.ഡി അംഗീകരിച്ചിരുന്നുമില്ല. ഇത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാനുള്ള ഒരു കാരണവുമായിരുന്നു.

പ്രതിപക്ഷ സഖ്യം സാധ്യമാവുകയാണെങ്കില്‍ 2020 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത വെല്ലുവിളിയാണുണ്ടാകുക.

Latest Stories

We use cookies to give you the best possible experience. Learn more