2024ലെ ഗ്രാമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളുടെ അന്തിമ പട്ടിക വെള്ളിയാഴ്ചയായിരുന്നു പുറത്തു വന്നത്. നോമിനേഷനുകളുടെ ഈ പട്ടിക പുറത്ത് വന്നതോടെ ബി.ടി.എസ് ആര്‍മിക്ക് (ആരാധകര്‍) വലിയ നിരാശയാണ് ഉണ്ടായത്. കാരണം ഇത്തവണത്തെ നോമിനേഷനുകളിലെവിടെയും ബി.ടി.എസ് അംഗങ്ങളുടെ പേര് ഉണ്ടായിരുന്നില്ല.
94 വിഭാഗങ്ങളില്‍ ഗ്രാമി അവാര്‍ഡുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒന്നില്‍ പോലും ബി.ടി.എസിന്റെ പേര് വരാത്തതില്‍ പലരും രോഷം പ്രകടിപ്പിച്ചു.
2021ല്‍ ബി.ടി.എസ് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഗ്രാമി നോമിനേഷനില്‍ വരുന്ന ഒരേയൊരു കെ-പോപ്പ് ഗ്രൂപ്പായി ബി.ടി.എസ് അന്ന് മാറിയിരുന്നു. ആ വര്‍ഷത്തെ ഗ്രാമി ഷോയില്‍ തങ്ങളുടെ ഡയനാമൈറ്റ് (Dynamite) എന്ന് സോങ്ങ് അവര്‍ സ്‌റ്റേജില്‍ പെര്‍ഫോമും ചെയ്തിരുന്നു.
സാം സ്മിത്ത്, പിങ്ക്, ഡ്രേക്ക്, എഡ് ഷീരന്‍, മോര്‍ഗന്‍ വാലന്‍ ഉള്‍പെടെയുള്ളവരും ബി.ടി.എസിന് പുറമെ ഗ്രാമി നോമിനേഷനുകളുടെ അന്തിമ പട്ടികയിലേക്ക് പരിഗണിക്കാതെ പോയവരാണ്.
കെ-പോപ്പില്‍ നിന്ന് Seventeen, Stray Kids, Tomorrow X Together, NewJeans, TXT, Twice, NCT Dream, Aespa, Fifty Fifty എന്നീ ഗ്രൂപ്പുകളുടെ പേരുകള്‍ ഇത്തവണത്തെ നോമിനേഷനില്‍ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.
ബി.ടി.എസും ഈ ഗ്രൂപ്പുകളും 2024ലെ ഗ്രാമി നോമിനേഷന്‍ ലിസ്റ്റില്‍ വിവിധ വിഭാഗങ്ങള്‍ക്കായി തങ്ങളുടെ സോളോ ആല്‍ബങ്ങളും സോങ്ങുകളും ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, ഒരു കെ-പോപ്പ് ഗ്രൂപ്പോ സോളോയിസ്റ്റോ നോമിനേഷനുകളുടെ അന്തിമ പട്ടികയില്‍ വന്നില്ല.
ഗ്രാമി അവാര്‍ഡിന്റെ നോമിനേഷനുകളുടെ യോഗ്യതാ കാലയളവില്‍ പുറത്തിറക്കിയ ബി.ടി.എസ് അംഗങ്ങളുടെ സോളോ വര്‍ക്കുകള്‍ക്കൊന്നും അംഗീകാരം ലഭിക്കാത്തതിനാലാണ് നിരവധി ആര്‍മി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.
നിരവധി റെക്കോഡ് ബ്രേക്കിങ്ങുകള്‍ തകര്‍ത്ത് ചരിത്രങ്ങള്‍ സൃഷ്ടിച്ച സോങ്ങുകളാണ് ബി.ടി.എസിന്റേത്. സ്പോട്ടിഫൈ, ബില്‍ബോര്‍ഡ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പല നേട്ടങ്ങളും ബി.ടി.എസ് അംഗങ്ങളുടെ സോങ്ങുകള്‍ നേടിയിരുന്നു.
എന്നിട്ടും ഗ്രാമി നോമിനേഷനില്‍ പേര് വരാത്തതിനാല്‍ പല ആരാധകരും അംഗങ്ങളുടെ സോളോ സോങ്ങുകളുടെ ഭാഗങ്ങള്‍ ഷെയര്‍ ചെയ്ത് കൊണ്ട് എക്‌സ് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളിട്ടു.
‘കെ-പോപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഒരു ഗ്രാമി നോമിനേഷന്‍ നേടുകയെന്നത് എളുപ്പമാണെന്ന ചിന്തയിലെത്താന്‍ കാരണമായത് ബി.ടി.എസാണ്. എങ്കിലും ബി.ടി.എസിന് ഗ്രാമിയുടെ ആവശ്യമില്ല, ഗ്രാമിക്ക് വ്യൂ വര്‍ധിക്കാന്‍ അവരെ വേണമായിരുന്നു,’ ഒരു ബി.ടി.എസ് ആര്‍മി എക്‌സില്‍ കുറിച്ചു.
‘BTS’s 2020 Grammys Shutout Reveals The Recording Academy’s Cultural Blindspot’ എന്ന തലക്കെട്ടിലുള്ള 2019ലെ ഫോര്‍ബ്സ് ലേഖനവും പലരും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തു.
Content Highlight: Grammy Nomination List Disappointed Bts Fans