ലോസ് ആഞ്ചല്‍സ്: 58ാമത് ഗ്രാമി പുരസ്‌കാരപ്രഖ്യാപനങ്ങള്‍ ആരംഭിച്ചു. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിനും മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം കെന്‍ഡ്രിക് ലാമറിനും ലഭിച്ചു. ജസ്റ്റിന്‍ ബീര്‍ബല്‍ തന്റെ കരിയറിലെ ആദ്യ ഗ്രാമി സ്വന്തമാക്കി.
ബാഡ് ബ്ലഡ് എന്ന ആല്‍ബത്തിന് മികച്ച മ്യൂസിക് വീഡിയോയ്കുള്ള പുരസ്‌കാരം ലഭിച്ചു. പ്രസിഡണ്ട് മെറിറ്റ് പുരസ്‌കാരം ഇര്‍വിങ്ങ് അസോഫ് നേടി. മികച്ച റെക്കോര്‍ഡിങ്ങ് പാക്കേജിന് സ്റ്റില്‍ ദ കിങ്ങിന് പുരസ്‌കാരം ലഭിച്ചു. മികച്ച സോളോ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ എഡ് ഷിറാന്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
1989 എന്ന ആല്‍ബമാണ് ടെയ്‌ലര്‍ സ്വിഫ്റ്റിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ടു പിംപ് എ ബട്ടര്‍ഫൈ എന്ന ആല്‍ബത്തിലൂടെയാണ് ലാമറിന് പുരസ്‌കാരം ലഭിച്ചത്. ഇതുവരെ സ്വിഫ്റ്റിന് രണ്ടും ലാമറിന് നാലു പുരസ്‌കാരങ്ങളും ലഭിച്ചു. ബെസ്റ്റ് ഡാന്‍സ് റെക്കോര്‍ഡിങ്ങ് വിഭാഗത്തിലൂടെയാണ് ബീര്‍ബലിന് ഗ്രാമി ലഭിച്ചത്.
പുരസ്‌കാര പ്രഖ്യാപനങ്ങള്‍ തുടരുന്നു.