സ്മിത്ത് ടെസ്റ്റില്‍ 9000 റണ്‍സ് തികച്ചു
DSport
സ്മിത്ത് ടെസ്റ്റില്‍ 9000 റണ്‍സ് തികച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2013, 2:08 am

[]ദുബൈ: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായ ഗ്രെയിം സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് തികച്ചു. പാക്കിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഡബ്ബില്‍ സെഞ്ചുറി തികച്ചപ്പോഴാണ് സ്മിത്ത് പുതിയ നാഴികക്കല്ല് പിന്നിട്ടത്.

ടെസ്റ്റില്‍ 9000 റണ്‍സ് തികയക്കുന്ന പന്ത്രണ്ടാമത്തെ കളിക്കാരനാണു മുപ്പത്തിരണ്ടുകാരനായ ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമാണ്.

ജാക്വിസ് കല്ലിസാണ് 9000 റണ്‍സ് തികച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം. 164 ടെസ്റ്റില്‍ നിന്ന് 13,140 റണ്‍സാണ് കല്ലിസിന്റെ സമ്പാദ്യം.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്.

198 ടെസ്റ്റില്‍ നിന്നായി ഇത് വരെ 15, 837 റണ്‍സ് നേടിയിട്ടുണ്ട് സച്ചിന്‍. സച്ചിനെ കൂടാതെ രണ്ട് ഇന്ത്യക്കാര്‍, മൂന്ന് ഓസീസ് താരങ്ങള്‍, രണ്ട് ദക്ഷിണാഫ്രിക്കക്കാര്‍, വിന്‍ഡീസിന്റെയും ശ്രീലങ്കയുടെയും ഓരോ  താരങ്ങള്‍ എന്നിവരാണ് 9000 റണ്‍സ് പിന്നിട്ട പട്ടികയിലുള്ളത്.