ചുമ്മാ വെറുതെ കേറി ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങള്‍ ഗ്രേസിനെ കൊണ്ട് ഭരതനാട്യം കാണിപ്പിക്കരുത്; ഉര്‍വശിയുമായുള്ള താരതമ്യത്തെ കുറിച്ചുള്ള ചോദ്യത്തില്‍ മമ്മൂട്ടി
നടി ഉര്‍വശിയുമായി ഗ്രേസ് ആന്റണിയെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി. റോഷാക്കിന്റെ പ്രോമോഷന്‍ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഗ്രേസ് ആന്റണിയെ കുറിച്ചും ഗ്രേസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചില ചോദ്യങ്ങളെ കുറിച്ചുമൊക്കെ മമ്മൂട്ടി മറുപടി നല്‍കിയത്. ഉര്‍വശിയുമായുള്ള താരതമ്യം തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു അഭിമുഖത്തില്‍ ഗ്രേസും പറഞ്ഞത്.
മമ്മൂക്ക, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയുണ്ട്. ഇപ്പോഴത്തെ ന്യൂജറേഷന്‍ നായികമാരില്‍ മിനി ഉര്‍വശി എന്ന് പറയാവുന്ന ആക്ട്രസ് ആണ് ഗ്രേസ് ആന്റണി എന്ന് പറയപ്പെടുന്നുണ്ട് എന്നായിരുന്നു ചോദ്യം.
മിനി ആക്കണ്ട ഫുള്‍ ഉര്‍വശി എന്ന് പറഞ്ഞോ എന്നായിരുന്നു ഇതോടെ മമ്മൂട്ടിയുടെ മറുപടി. ഇങ്ങനെയൊരു ടോക്ക് നടക്കുന്നത് അറിയുമോ എന്ന ചോദ്യത്തിന് പൊതുവെ കംപാരിസണ്‍ താത്പര്യമുള്ള ആളല്ല താന്‍ എന്നായിരുന്നു ഗ്രേസിന്റേയും മറുപടി.
ചെറുപ്പം മുതല്‍ തന്നെ മറ്റൊരു ആളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. മാത്രമല്ല ഉര്‍വശി ചേച്ചി ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രത്തെ വെല്ലാന്‍ പാകത്തിന് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അവര്‍ വേറെ റേഞ്ചില്‍ നില്‍ക്കുന്ന ആര്‍ടിസ്റ്റാണ്. ഞാന്‍ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥിയാണ്.
മറ്റൊരു ആളുമായി എന്നെ കംപയര്‍ ചെയ്യുന്നത് വിഷമമുള്ള കാര്യമാണ്. എന്നെ ഞാനായിട്ട് കണ്ടാല്‍ മതി എന്ന അഭിപ്രായമാണ് എനിക്ക് എന്നായിരുന്നു ഗ്രേസിന്റെ മറുപടി.
ഇതോടെ ഗ്രേസിനെ കുറിച്ച് നിങ്ങള്‍ക്ക് വേറെ എന്തൊക്കെ അറിയാം എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് ചോദിച്ചത്. എന്തെല്ലാം നാട്ടില്‍ പറഞ്ഞു നടക്കുന്നുണ്ട് ? ഗ്രേസിനെ കുറിച്ച് വേറെ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ അറിയാം എന്നുമാണ് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ഗ്രേസിന്റെ വിദ്യാഭ്യാസ യോഗ്യതയോ മറ്റ് കാര്യങ്ങളോ അറിയാമോ?
ചുമ്മാ വെറുതെ കേറി ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങള്‍ ഗ്രേസിനെ കൊണ്ട് ഭരതനാട്യം കാണിപ്പിക്കരുത്. ഗ്രേസ് ഭരതനാട്യത്തിലാണ് ബി.എ എടുത്തത്. അത്യാവശ്യം നല്ല മാര്‍ക്കുമുണ്ടായിരുന്നു. പിന്നെ വെസ്‌റ്റേണ്‍ ഡാന്‍സൊക്കെ അടിപൊളിയായി കളിക്കുന്നത് കണ്ടിട്ടില്ലേ? പിന്നെ എനിക്കാണെങ്കില്‍ ഡാന്‍സ് എന്ന് കൃത്യമായി പറയാന്‍ കൂടി അറിയില്ല. (ചിരി)
ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ ഏതെങ്കിലും തരത്തില്‍ ക്വാളിഫൈഡാണ്, എക്‌സ്പീരിയന്‍സ്ഡ് ആണ് ട്രെയിന്‍ഡാണ്. അത് ഇപ്പോള്‍ അഭിനേതാക്കളായാലും സംവിധായകരായാലും റൈറ്റേഴ്‌സ് ആണെങ്കിലും അങ്ങനെയാണ്, മമ്മൂട്ടി പറഞ്ഞു.
Content Highlight: Grace Antony acting Resemblence with Urvashi Mammoottys answer