| Tuesday, 23rd January 2024, 5:30 pm

ആദ്യമായി കണ്ടിട്ടും ഷൈൻ എന്നെ നോക്കി ചിരിച്ചില്ല; അതെനിക്ക് വിഷമമായി: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രിയാണ് ഗ്രേസ് ആന്റണി. ചുരുങ്ങിയ കാലയളവ് കൊണ്ട് സിനിമയിൽ തന്റേതായൊരിടം സൃഷ്ടിക്കാൻ ഗ്രേസിനായി. കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ വിവേകാന്ദൻ വൈറലാണ് എന്ന ചിത്രമാണ് ഗ്രേസിന്റെ പുതിയ ചിത്രം. താൻ ആദ്യമായി ഷൈൻ ടോം ചാക്കോയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവക്കുകയാണ് ഗ്രേസ് ആന്റണി.

തനിക്ക് ഒരാളെ ആദ്യമായി കാണുമ്പോൾ തന്നെ മിണ്ടാൻ വല്ലാത്ത ചളിപ്പാണെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ഷൈനിനെ ആദ്യമായി കണ്ടപ്പോഴും സംസാരിക്കാൻ ചളിപ്പുണ്ടായിരുന്നെന്നും ഗ്രേസ് പറയുന്നുണ്ട്. ഷൈനിനെ കണ്ടപ്പോൾ തന്നെ നോക്കി ചിരിച്ചില്ലെന്നും അത് തനിക്ക് വിഷമമായെന്നും ഗ്രേസ് കൂട്ടിച്ചേർത്തു. കുറച്ച് കഴിഞ്ഞപ്പോഴാണ് ഷൈൻ എങ്ങനെയുള്ള ആളാണെന്ന് തനിക്ക് മനസിലായതെന്നും ഗ്രേസ് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എനിക്ക് ഒരാളെ ആദ്യമായി തന്നെ കാണുമ്പോൾ പോയി മിണ്ടാൻ വല്ലാത്ത ചളിപ്പാണ്. ഷൈനിനെ ആദ്യമായി കണ്ടപ്പോഴും എനിക്ക് ആ ചളിപ്പുണ്ടായിരുന്നു. ഇന്റർവ്യൂസ് എല്ലാം കാണുന്നുണ്ട്. ഷൈൻ ഇങ്ങനെയാണെന്ന് അറിയാം. ആദ്യം ഞാൻ കണ്ടപ്പോൾ ഷൈൻ എന്നെ നോക്കി ചിരിച്ചില്ല. അത് എനിക്ക് വിഷമമായി. ഞാനത് കാണിക്കാൻ ഒന്നും പോയില്ല.

അടുത്തത് ഞങ്ങൾ തമ്മിലുള്ള ഷോർട്ട് ആയിരുന്നു. ഈ വിഷമം വെച്ചുകൊണ്ടിരുന്നിട്ട് കാര്യം ഒന്നുമില്ല. നമ്മൾ ആക്ടേഴ്സ് ആണല്ലോ. നമുക്ക് പെർഫോം ചെയ്യണമല്ലോ. കുറെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇയാൾ ഇങ്ങനെയാണ്. നമ്മൾ ഒരാൾ ഇൻറർവ്യൂവിൽ എങ്ങനെയാണ് ബിഹേവ് ചെയ്യുന്നത്, നമ്മളോട് ചിരിച്ചോ ഇല്ലയോ എന്നൊക്കെ വിചാരിച്ച് ഒരാളെ ജഡ്ജ് ചെയ്യരുത് എന്നുള്ളതിന്റെ പല പല വേരിയേഷൻ എനിക്ക് ഷൈനിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.

https://youtube.com/shorts/pn51yK1u34Y?si=EXfY53sZ6OT2CXem

പെട്ടെന്ന് വേറെ എന്തെങ്കിലും സിറ്റുവേഷൻ നമ്മൾ പറയാതെ തന്നെ വിചാരിച്ച കാര്യങ്ങൾ ചെയ്തുതരികയും ചെയ്യും. അതുകൊണ്ട് ഇയാളെ എനിക്കൊരിക്കലും ജഡ്ജ് ചെയ്യാൻ പറ്റുന്നില്ല. ഇയാൾ എങ്ങനെയാണ്, എങ്ങനെയുള്ള ആളാണെന്ന്,’ ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace antony about shine tom chakko

We use cookies to give you the best possible experience. Learn more