സിനിമയുടെ പ്രൊമോഷന് വേണ്ടി അഭിമുഖം കൊടുക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സിന്റെ സമയത്ത് ഒരു ദിവസം താൻ പതിനാറ് അഭിമുഖങ്ങൾ കൊടുത്തെന്ന് ഗ്രേസ് പറഞ്ഞു. എന്നാൽ പത്ത് അഭിമുഖം കഴിഞ്ഞപ്പോൾ തന്റെ ബ്രെയിൻ വർക്ക് ചെയ്യുന്നില്ലെന്നും എന്നാൽ അത് പുറത്തു കാണിക്കാതെ ഇന്റർവ്യൂ കൊടുത്തെന്നും ഗ്രേസ് കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ തുടർച്ചയായിട്ട് ഇന്റർവ്യൂ കൊടുത്തത് കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സമയത്താണ്. 16 ഇന്റർവ്യൂ ആണ് ഒരു ദിവസം കൊടുത്തത്. ഞാൻ അങ്ങനെ ആദ്യമായിട്ടാണ് ഇൻറർവ്യൂ കൊടുക്കുന്നത്. അതിനുമുമ്പ് ആരും എന്നോട് ഇന്റർവ്യൂ ചോദിച്ചിട്ടൊന്നുമില്ല. ഒരു പത്ത് ഇൻറർവ്യൂ ഒക്കെ ഞാൻ ഒരു ഹാപ്പി ആയിട്ടാണ് കൊടുത്തത്. പതിനൊന്നാമത്തെ ആയപ്പോൾ എന്റെ ബ്രെയിൻ വർക്ക് ചെയ്യുന്നില്ല. ഞാനിങ്ങനെ ഫുൾ ഔട്ടായിട്ട് ഇങ്ങനെ ഇരിക്കുകയാണ്.
പക്ഷേ എന്ത് ചെയ്യാൻ പറ്റും? കൊടുത്തേ പറ്റുകയുള്ളൂ. ഞാൻ എന്നോട് തന്നെ പറയുകയാണ് കൊടുത്തേ പറ്റുകയുള്ളൂ എന്ന്. നമ്മൾ മടുത്തിട്ടാണെങ്കിലും സംഭവം കൊടുക്കും. ഞാൻ എപ്പൊഴോ ഒന്ന് ഫേസ്ബുക്ക് സ്ക്രോൾ ചെയ്തപ്പോൾ പത്ത് കഴിഞ്ഞ് കൊടുത്ത ഇൻറർവ്യൂ ആണ്കാണുന്നത്. ഞാൻ ഇതൊന്നു നടക്കാത്ത പോലെ ഭയങ്കര ഹാപ്പി ആയിട്ട് വർത്താനം പറയുകയാണ്.
പക്ഷേ അതേ ഒരു സിറ്റുവേഷൻ ഞാൻ അഭിമുഖത്തിൽ കാണിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു. കാണുന്ന ഓഡിയൻസിന് ഇത് ഒന്നും അറിയേണ്ട കാര്യമില്ല. അവർ ഇതൊന്നും അറിയുന്നുമില്ല. എത്രാമത്തെ ടേക്ക് എന്ന് ഓഡിയൻസ്ന് അറിയേണ്ട കാര്യമില്ല. നമ്മൾ അതിൽ ബെസ്റ്റ് ആയിരിക്കുക എന്നത് മാത്രമേയുള്ളൂ.
ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ അത് ബെസ്റ്റ് ആയിട്ട് ചെയ്തിരിക്കുക. എത്രയോ ടേക്കുകൾ നമ്മൾ പോകുന്നുണ്ട്. ഇത് നമ്മുടെ കൂടെ ആവശ്യമല്ലേ? അതുകൊണ്ട് അതും കൂടി കൺസിഡർ ചെയ്തിട്ട് ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. പറയുന്ന കാര്യങ്ങൾ വ്യത്യസ്തമാകുമ്പോൾ അഭിമുഖം രസകരമാകും,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace antony about promotion interviews