| Wednesday, 31st May 2023, 12:28 pm

സ്ത്രീയായിരിക്കുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നത്: ഗൗരി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യക്തിപരമായി തന്റെ ജെന്‍ഡറില്‍ അഭിമാനിക്കുന്നൊരാളാണ് താനെന്നും സ്ത്രീയായിരിക്കുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നതെന്നും ഗൗരി ലക്ഷ്മി. സ്ത്രീകളുടെ കഴിവുകളെക്കുറിച്ച് ഒരുപാടാളുകള്‍ക്ക് അവബോധമില്ലെന്നും ഗൗരി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരി.

‘ വ്യക്തിപരമായി എന്റെ ജെന്‍ഡറില്‍ അഭിമാനിക്കുന്നൊരാളാണ് ഞാന്‍. സ്ത്രീയായിരിക്കുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നത്. സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും വളരെ പവര്‍ഫുളായിട്ടുള്ള സ്ത്രീകളുടെ ഇന്റര്‍വ്യു കാണുകയും ചെയ്യാറുണ്ട്.

ഒരുപാടാളുകള്‍ അത് മനസിലാക്കാത്തത് കൊണ്ടാണ് സ്ത്രീകള്‍ ഇപ്പോഴും സെക്കന്റ് ഹാന്‍ഡായി നില്‍ക്കുന്നത്. സ്ത്രീകളുടെ കഴിവുകളെക്കുറിച്ച് അവബോധമില്ല പലര്‍ക്കും. ഞാനൊരു സ്ത്രീയും മ്യുസീഷ്യനുമാണ്.

എന്റെ കാഴ്ചപാടില്‍ ശക്തരായ സ്ത്രീകളെന്നത് കോടീശ്വരികളായിട്ടുള്ള സ്ത്രീകളോ, പ്രൊഫഷണലി വളരെ സക്‌സസ്ഫുള്‍ ആയിട്ടുള്ള സ്ത്രീകളോ ഒന്നുമല്ല.

പ്രൊഫഷണലി ഒരു മ്യുസീഷ്യന്‍ എന്ന രീതിയില്‍ അറിയപ്പെടാനാണ് ആഗ്രഹം. മ്യുസീഷ്യന്‍ എന്നുള്ളതിന് കമ്പോസര്‍, സോങ് റൈറ്റര്‍, പെര്‍ഫോമര്‍ എന്നിങ്ങനെ പല സെഷനുകളുണ്ടല്ലോ. എനിക്കേറ്റവും സന്തോഷമുള്ളത് പെര്‍ഫോം ചെയ്യുമ്പോളാണ്.

പക്ഷേ പെര്‍ഫോമര്‍ എന്ന ലൈംലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി കമ്പോസറാവുന്നതും സോങ് റൈറ്ററാകുന്നതും ഉപകാരപ്പെടും. ആരെങ്കിലും ചോദിച്ചാല്‍ മ്യുസീഷ്യന്‍ എന്നാണ് ഞാന്‍ പറയാറ്.

എന്റെ ജോലി, ഫാമിലി, എത്‌നിസിറ്റി ഇതൊക്കെ ഞാന്‍ കണക്ട് ചെയ്യുന്ന കാര്യങ്ങളാണ്. ഇതെല്ലാം കണക്ഷന്‍ ഫാക്ടേഴ്‌സ് മാത്രമാണ്. കുറേ പൈസയുണ്ടാക്കുന്നതോ വലിയൊരു പൊസിഷനിലെത്തുന്നതോ അല്ല പവര്‍ എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. ഇതൊക്കെ നമ്മളെ സഹായിക്കും.

കുറേ പൈസയും പവറുമുണ്ടെങ്കില്‍ നമ്മള്‍ കുറേ ഫ്രീയായിരിക്കും. ഇതൊന്നുമില്ലാതെ തന്നെ സ്ത്രീകള്‍ പവര്‍ഫുള്‍ ആണ്. ദിവസവേദനത്തിന് ജോലി ചെയ്യുന്ന സ്ത്രീകളും പവര്‍ഫുളാണ്, ‘ ഗൗരി പറഞ്ഞു.

ഒരാള്‍ക്ക് തന്നെക്കുറിച്ച് എത്രത്തോളം അവബോധമുണ്ടെന്നതനുസരിച്ചിരിക്കും അയാളുടെ സക്‌സസെന്നും പണവും പദവിയും കൊണ്ട് മാത്രം കാര്യമില്ലെന്നും ഗൗരി പറഞ്ഞു.

‘ സ്വന്തം മനസിനെക്കുറിച്ചും ശരീരത്തെക്കുറിച്ചും ഒരാള്‍ എത്രമാത്രം അവബോധമുള്ളവരാണ് എന്നതിന് അനുസരിച്ചിരിക്കും ഒരാളുടെ സക്‌സസ്. എനിക്കിപ്പോള്‍ രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകളുണ്ടായിട്ടും വര്‍ഷത്തില്‍ പത്ത് കോടി രൂപ വരുമാനമുണ്ടായിട്ടും മാത്രം കാര്യമില്ല.

പക്ഷേ എനിക്ക് ജീവിതത്തില്‍ സന്തോഷമില്ലെങ്കിലും എന്റെ പങ്കാളിയുമായുള്ള ജീവിതം സുഖകരമല്ലെങ്കിലും പിന്നെ കുറേ ഇന്‍സെക്യൂരിറ്റികളുമൊക്കെയാണ് ജീവിതത്തിലെങ്കില്‍ പിന്നെയെന്തുണ്ടായിട്ടും ഒരു കാര്യവുമില്ല, ‘ ഗൗരി പറഞ്ഞു.


Content Highlights: Gowry Lekshmi about Women

We use cookies to give you the best possible experience. Learn more