മാനസികബുദ്ധിമുട്ടുകള്‍ കൊണ്ട് സെല്‍ഫ് ഹാമിങ് ചെയ്തവരെ തനിക്കറിയാമെന്നും താനും ഒരു കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഗൗരി ലക്ഷ്മി. താന്‍ രണ്ട് വര്‍ഷമായിട്ട് തെറാപ്പിയെടുക്കുന്നുണ്ടെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരി.
‘മാനസികബുദ്ധിമുട്ടുകള്‍ കൊണ്ട് സെല്‍ഫ് ഹാമിങ് ചെയ്തവരെ എനിക്കറിയാം. ഞാനും ഒരു കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ട്. ഒരു എസ്‌കേപ്പിസം ആണ് സെല്‍ഫ് ഹാമിങ്. നമുക്ക് എന്തെങ്കിലും വിഷമമോ ദേഷ്യമോ തോന്നിയാല്‍, ആ ഇമോഷനുകളില്‍ നിന്ന് പുറത്ത് വരാന്‍ വേണ്ടിയാണ് പലരും അങ്ങനെയൊക്കെ ചെയ്യുന്നത്.
രണ്ട് വര്‍ഷമായിട്ട് തെറാപ്പിയെടുക്കുന്നുണ്ട്. തെറാപ്പി വളരെ അത്യാവശ്യമാണ്. തെറാപ്പിയെടുത്തത് കൊണ്ട് മാത്രം കാര്യമില്ല. ഉദാഹരണത്തിന്, നമ്മള്‍ ജിമ്മില്‍ പോയിട്ട് മൂന്ന് നേരം ഫാസ്റ്റ് ഫുഡ് കഴിച്ചിട്ട് കാര്യമില്ലാലോ. നല്ല ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം.
നമ്മുടെ ശരീരം നന്നായി കെയര്‍ ചെയ്യാന്‍ കഴിയണം. അത് പോലെതന്നെ, തെറാപ്പിക്ക് വെറുതെ പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. സൈക്കോളജിസ്റ്റ് പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുകയും ചെയ്താല്‍ തെറാപ്പികൊണ്ട് ഗുണമുണ്ടാകും. എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ തെറാപ്പി സഹായമായിട്ടുണ്ട്, ‘ ഗൗരി പറഞ്ഞു.
നമ്മള്‍ എന്താണെന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും സ്വന്തം ജീവിതവും നമ്മുടെ കൂടെയുള്ളയാളുകളുടെ ജീവിതവും ബെറ്ററാവുകയാണ് തെറാപ്പിയിലൂടെ സംഭവിക്കുന്നതെന്നും ഗൗരി പറഞ്ഞു.
‘ നമ്മള്‍ എന്താണെന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മളുടെ ബന്ധങ്ങളെന്തു കൊണ്ടാണ് മോശമായി അനുഭവപ്പെടുന്നത്, എന്തുകൊണ്ടാണ് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടാവുന്നത്, എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി നമുക്ക് നല്ല ബോധ്യമുണ്ടാവേണ്ടത് അത്യാവശ്യമാണ്.
സ്വന്തം ജീവിതവും നമ്മുടെ കൂടെയുള്ളയാളുകളുടെ ജീവിതവും ബെറ്ററാവുകയാണ് തെറാപ്പിയിലൂടെ സംഭവിക്കുന്നത്, ‘ ഗൗരി പറഞ്ഞു.
Content Highlights: Gowry Lekshmi about Therapy and Self Harming