ചെയ്യാൻ ഇഷ്ടപ്പെടുന്ന സംഗീതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. സിനിമയിലേക്ക് വരുമ്പോൾ പിന്നണി ഗായികയായി ജോലി ചെയ്യാനാണ് കൂടുതലിഷ്ടമെന്നും അവർ പറയുന്നു.
താനുണ്ടാക്കുന്ന പാട്ടുകൾ ആളുകൾ സംസാരിക്കുന്നത് വിജയമായിട്ടാണ് കാണുന്നതെന്നും എന്നാൽ അതിലെ ചില വശങ്ങൾ വിഷമമുണ്ടാക്കുന്നതാണെന്നും ഗൗരി ലക്ഷ്മി പറയുന്നു. സ്വന്തമായി ചെയ്യുന്ന മ്യൂസിക് ആൽബങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ അതിൻ്റെ റിലീസിനോടനുബന്ധിച്ച് സാമ്പത്തികസ്ഥിതിക്ക് അനുസൃതമായിട്ടുള്ള മാർക്കറ്റിങ് രീതികൾ അവലംബിക്കാറുണ്ടെന്നും ദേശാഭിമാനി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഗൗരി ലക്ഷ്മി വ്യക്തമാക്കി.
‘ഇൻഡിപെൻഡന്റ് മ്യൂസിക്കിനോട് തന്നെയാണ് കൂടുതൽ ഇഷ്‌ടം. സ്വയം എഴുതി കമ്പോസ് ചെയ്തു പാടി ജനങ്ങൾക്ക് മുമ്പിലേക്ക് എത്തിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ വലിയ സന്തോഷമാണ്. സിനിമയിലേക്ക് വരുമ്പോൾ ഒരു പിന്നണി ഗായികയായി ജോലി ചെയ്യാനാണ് കൂടുതൽ താൽപ്പര്യം.
ഗാനരചയിതാവും സംഗീത സംവിധായകനും സ്വപ്നം കാണുന്ന രീതിയിൽ അവരുടെ ഒരു പാട്ട് അവതരിപ്പിക്കാൻ സാധിക്കുക എന്നത് സിനിമയിൽ പാടാനുള്ള അവസരങ്ങൾ കൊണ്ടുണ്ടാകുന്ന മറ്റൊരു സന്തോഷമാണ്. സ്വതന്ത്ര സംഗീതത്തിന് ശോഭനമായ ഭാവിയുണ്ട്. അത്തരത്തിൽ വരുന്ന പാട്ടുകളെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി എന്നതുതന്നെ വലിയ പ്രതീക്ഷയാണ്.
ഞാനുണ്ടാക്കിയ പാട്ടുകൾ ആളുകൾക്ക് സംസാരിക്കാൻ ഒരു വിഷയമാകുന്നു എന്നത് എന്റെ വിജയം തന്നെയാണ്. അതിലെ പല കാര്യങ്ങളും വിഷമമുണ്ടാക്കുന്നു എന്നത് മറ്റൊരു വശമാണ്. സ്വന്തമായി ചെയ്യുന്ന മ്യൂസിക് ആൽബങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ അതിൻ്റെ റിലീസിനോടനുബന്ധിച്ച് നമ്മുടെ സാമ്പത്തികസ്ഥിതിക്ക് അനുസൃതമായിട്ടുള്ള മാർക്കറ്റിങ് രീതികൾ അവലംബിക്കാറുണ്ട്,’ ഗൗരി ലക്ഷ്മി പറയുന്നു.