വിമത എം.എല്‍.എമാര്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം: ദേവഗൗഡ
ബംഗളൂരു: കര്‍ണാടകയിലെ എം.എല്‍.എമാരുടെ കൂട്ടരാജിയ്ക്ക് പിന്നില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എമാര്‍ വിമതരായതെന്നും ദേവഗൗഡ ഡി.കെ ശിവകുമാറുമായുള്ള യോഗത്തിലും ആവര്‍ത്തിച്ചു.
‘സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് എനിക്കറിയാം. രാജിവെച്ച എം.എല്‍.എമാരെല്ലാം അദ്ദേഹത്തിന്റെ അനുയായികളാണ്’ ദേവഗൗഡ പറഞ്ഞു.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍നിന്ന് തിരികെയെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജെ ഡി എസ് എം എല്‍ എമാരുടെ യോഗം ഇന്നു രാത്രി ഒരു ഹോട്ടലില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
11 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് കര്‍ണാടകയില്‍ രാജിവെച്ചത്. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്.