ബെംഗലൂരു: കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ ദരിദ്രരാണ്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല. ഒരു ഹൃദയമില്ലാത്ത സര്‍ക്കാരിന് മാത്രമേ ഈ തൊഴിലാളികളില്‍നിന്നും വീണ്ടും പണം ആവശ്യപ്പെടാന്‍ കഴിയൂ എന്നും ഡി.കെ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കാനായി പണം കണ്ടെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സോണിയാ ജിയെയും രാഹുല്‍ജിയെയും അറിയിച്ചു. അവരാണ് പണം നല്‍കാമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.കെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
കോണ്‍ഗ്രസ് നല്‍കിയ ചെക്ക് വ്യാജമാണെന്ന് പറഞ്ഞ റവന്യൂ മന്ത്രി പി അശോകയ്ക്ക് രാഷ്ട്രീയ പക്വതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കുള്ള യാത്രാ ചെലവ് നല്‍കാം എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന മറ്റൊരു വാഗ്ദാനം.