| Tuesday, 24th September 2013, 5:16 pm

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കേസ് പിന്‍വലിക്കുന്നതിനായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും.

കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഇപ്പോള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തേ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജിജി തോംസണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജിജി തോംസണെ ഒഴിവാക്കിയത്.

പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഗൂഡാലോചന, അഴിമതി എന്നീകുറ്റങ്ങളായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.

1991 ലെ യു.ഡി.എഫ് ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നിരുന്നു. 1993 ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

ജിജി തോംസണെ കേസില്‍ നിന്ന് ഒഴിവാക്കിയാല്‍ കോടതിയില്‍ സമീപിക്കുമെന്ന് കാണ്‍ഗ്രസ്സ് നേതാവ് ടി.എച്ച് മുസ്തഫ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്തഫ കേസില്‍ നല്‍കിയ വിടുതല്‍ ഹരജി  നേരത്തേ കോടതി തള്ളിയിരുന്നു. കസിലെ രണ്ടാം പ്രതിയാണ് ടി.എച്ച് മുസ്തഫ.

പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ മാനദണ്ഡങ്ങള്‍വച്ച് തങ്ങളെയും വെറുതേ വിടണമെന്നായിരുന്നു വിടുതല്‍ ഹരജിക്കാരുടെ ആവശ്യം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more