ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി വീണ്ടും ശ്രമം നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. മഹാരാഷ്ട്രയിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അജയ് മാക്കന്‍ ഇതിനെല്ലാം സാക്ഷിയാണ്. ഞങ്ങളുടെ എം.എല്‍.എമാര്‍ 34 ദിവസം ഹോട്ടലില്‍ ആയിരുന്നപ്പോള്‍ അവര്‍ അമിത് ഷായേയും ധര്‍മേന്ദ്ര പ്രധാനേയും കണ്ടിരുന്നു. ഒരു മണിക്കൂര്‍ അവരോടൊപ്പം ചെലവഴിച്ചു. അവിടെ വെച്ച് അമിത് ഷായെ കണ്ടതില്‍ നാണിക്കുന്നുവെന്ന് ഞങ്ങളുടെ എം.എല്‍.എമാര്‍ പറഞ്ഞു’, ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
നേരത്തേയും ബി.ജെ.പി രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഗെലോട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധമായ നീക്കത്തെ രാജസ്ഥാനിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരതിമിരം ബാധിച്ച് ബി.ജെ.പി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Govt Toppling Game About to Begin in Rajasthan’: After Pilot’s Rebel, Gehlot Hints at Another Trouble