| Wednesday, 13th February 2019, 8:22 pm

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 50,000 മുതല്‍ മൂന്നുലക്ഷം രൂപ വരെയുള്ള കടങ്ങളാണ് ഒഴിവാക്കി കൊടുക്കുക.

455 കടബാധ്യതകള്‍ എഴുതി തള്ളുന്നതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ നേരത്തെ അനുവദിച്ചു കൊണ്ട് ഉത്തരവായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.

We use cookies to give you the best possible experience. Learn more