ന്യൂദല്‍ഹി: സ്വകാര്യ മേഖലയിലെ സംവരണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ നിലപാട് പുനപരിശോധിക്കണമെന്ന് ദളിത് ഇന്ത്യന്‍ ചാമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സ്ഥാപക ചെയര്‍മാന്‍ മിലിന്ദ് കാമ്പ്‌ളെ.
സംവരണം സ്വകാര്യ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നതിനെക്കുറിച്ച് തന്റെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് 2004ല്‍ മന്‍മോഹന്‍ സിങ് തന്നോട് പറഞ്ഞിരുന്നെന്നും മിലിന്ദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യവസായശാലാ കോണ്‍ഫഡറേഷന്‍ ഇത് അട്ടിമറിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘2004ല്‍ സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. എന്നാല്‍ 2006ല്‍ സംവരണം നടപ്പിലാക്കരുതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ടാസ്‌ക് ഫോഴ്‌സ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു’- മിലിന്ദ് പറയുന്നു.
ഇതിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തണമെന്നും, സംവരണത്തെക്കുറിച്ചുള്ള നിലപാട് സര്‍ക്കാര്‍ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.