| Friday, 20th September 2019, 11:45 am

'എല്‍.ഐ.സിയിലുള്ള വിശ്വാസവും മോദി നഷ്ടപ്പെടുത്തി '; പണം നഷ്ടപ്പെടുന്നത് ഏത് തരം പോളിസിയാണെന്നും പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ പണം നിക്ഷേപിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളുടെ എല്‍.ഐ.സിയിലുള്ള വിശ്വാസം തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
രണ്ടരമാസം കൊണ്ട് എല്‍.ഐ.സിക്ക് 57000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തികൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

‘സത്യത്തിന്റെ മറ്റൊരു പേരാണ് എല്‍.ഐ.സി. സുരക്ഷിതമായ ഭാവിക്ക് വേണ്ടി സാധാരണക്കാര്‍ അവരുടെ സമ്പാദ്യം എല്‍.ഐ.സിയില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ പണം നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും എല്‍.ഐ.സിയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

ഇത്തരത്തില്‍ പണം നഷ്ടപ്പെടുത്തുന്നത് എന്ത് പോളിസിയാണെന്നും പ്രിയങ്ക ചോദിക്കുന്നു.

ഐ.ഡി.ബി.ഐ ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്രം എല്‍.ഐ.സിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എല്‍.ഐ.സി നിക്ഷേപിച്ച 21000 കോടി രൂപ ഐ.ഡി.ബി.ഐ ബാങ്കിന് കേന്ദ്രം നല്‍കുകയായിരുന്നെന്നെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആര്‍.ബി.ഐ ഹാന്‍ഡ്ബുക്കില്‍ ചില വെളിപ്പെടുത്തല്‍ ഉണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസത്തിന്റെ തുടക്കത്തില്‍ 9,300 കോടി രൂപ ഐ.ഡി.ബി.ഐയില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതില്‍ 4743 കോടി രൂപ എല്‍.ഐ.സിയില്‍ നിന്നുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more