ന്യൂദല്‍ഹി: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം.
ഏഴ് ദിവസത്തെ ക്വറന്റീന് പുറമെ ഏഴ് ദിവസം വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും വേണം. അതേ സമയം സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയിലേക്ക് വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രാ അനുമതി നല്‍കൂ.
ആഗസ്റ്റ് എട്ട് മുതലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം നിലവില്‍ വരുന്നത്. അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുമായി വരുന്ന മാതാപിതാക്കള്‍, എന്നിവര്‍ക്ക് വീടുകളില്‍ 14 ദിവസം സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതി. ക്വാറന്റീന്‍ ഇളവ് ആവശ്യമുള്ളവര്‍ 72 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വഴി പരിശോധനയില്‍ ഫലം നെഗറ്റീവ് ആയവര്‍ക്കും ക്വാറന്റീന്‍ ഇളവുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ