| Tuesday, 1st July 2014, 3:15 pm

യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പെട്രോളിയം, പ്രകൃതി വാതക സബ്‌സിഡികള്‍ വെട്ടിക്കുറച്ചതിനു തൊട്ടു പിന്നാലെ  കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ 80000 കോടി രൂപയാണ് സബ്‌സിഡിയിനത്തില്‍ യൂറിയക്കു ലഭിക്കുന്നത്.  50% സബ്‌സിഡി വെട്ടി കുറക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
തീരുമാനം വന്നാല്‍ യൂറിയ അടക്കമുള്ള വളങ്ങളുടെ വിലയില്‍ കുതിപ്പുണ്ടാകും.

സബ്‌സിഡി പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര ആലോചന. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

യൂറിയക്കു പൂറമെ ഭക്ഷ്യ എണ്ണ, ധാന്യ എണ്ണ തുടങ്ങിയവയുടെ സബ്‌സിഡിയും വെട്ടികുറക്കുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more