Advertisement
Kerala
ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാന്‍ വിജ്ഞാപനമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 01, 07:21 pm
Sunday, 2nd March 2014, 12:51 am

[share]

[]തിരുവനന്തപുരം: ടി.പി വധഗൂഡാലോചനക്കേസിലെ അന്വേഷണം സി.ബി.ഐക്കു വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനമായി.

വിജ്ഞാപന പകര്‍പ്പ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്കു വിടാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ടി.പി വധഗൂഡാലോചന കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്കു വിടാന്‍ ഉത്തരവായത്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനയച്ച വി.എസിന്റെ കത്ത് രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കത്തയച്ചില്ലെന്ന് ആദ്യം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് വി.എസ് തന്നെ കത്തയച്ചെന്ന് സ്ഥിരീകരിക്കുകായിരുന്നു.