കശ്മീര്‍: ജമ്മുകശ്മീരില്‍ കൂട്ടക്കുരുതിക്ക് തയ്യാറെടുത്തിരിക്കുകയാണ് മോദി സര്‍ക്കാറെന്ന് പി.ഡി.പി സ്ഥാപക അംഗമായിരുന്ന താരിഖ് ഹമീദ് കാറ. ജമ്മുകശ്മീര്‍ പൊലീസ് തന്നെ ‘വേട്ടയാടി’ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒളിവിലാണ് താരിഖ് ഹമീദ് ഇപ്പോള്‍.
താന്‍ കശ്മീരിലെത്തി പ്രതിഷേധക്കാരോട് തിരിച്ചടിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇന്ത്യന്‍ സൈന്യം ഒരു കൂട്ടക്കുരുതിക്കു തന്നെ തയ്യാറായി നില്‍ക്കുകയാണെന്നതാണെന്നും അദ്ദേഹം പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ കൂട്ടക്കൊല നൂറുപേരിലൊന്നും ഒതുങ്ങില്ല. ആയിരങ്ങളെയായിരിക്കും നഷ്ടമാകുക.’ അദ്ദേഹം പറഞ്ഞു.
2002ല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ജമ്മുകശ്മീര്‍ പി.ഡി.പി ഭരിച്ചപ്പോള്‍ ധനകാര്യ മന്ത്രിയായിരുന്നു താരിഖ് ഹമീദ്. 2014ല്‍ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ പരാജയപ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടുവര്‍ഷത്തിനുശേഷം അദ്ദേഹം പി.ഡി.പിയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും രാജിവെച്ചു. ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ സഖ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.