മുംബൈ: തൊഴില്‍ സമയം 12 മണിക്കൂറാക്കാന്‍ അനുമതി നല്‍കി മഹാരാഷ്ട്രാ സര്‍ക്കാര്‍. ജൂണ്‍ 30 വരെ ഫാക്ടറികളിലെ പ്രവൃത്തി സമയം 24 മണിക്കൂറായി വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് സംഘടനകള്‍ പറയുന്നത്.
അതേസമയം, തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന വ്യവസായ സംഘടനകളുടെ പരാതി പരിഗണിച്ചാണ് തീരുമാനമുണ്ടായിരിക്കുന്നതെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
” തൊഴിലാളികളുടെ കുറവ് ചൂണ്ടിക്കാട്ടി 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രണ്ട് വ്യവസായ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരുന്നു. തൊഴിലാഴികളില്‍ പലരും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയത് കാരണമാണിത്.
ഫാക്ടറീസ് നിയമത്തില്‍ നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് ജൂണ്‍ വരെ സര്‍ക്കാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് അനുവദിച്ചിട്ടുണ്ട്, ”തൊഴില്‍ മന്ത്രി ദിലീപ് വാള്‍സ് പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.