| Monday, 27th April 2020, 5:56 pm

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പരസ്യപ്പെടുത്തണം; കേന്ദ്രത്തോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചെന്നും പാര്‍ട്ടി ആരോപിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെപേരില്‍ ലാഭമുണ്ടാക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യറാവണമെന്നും കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വൈറസിനെ നേരിടാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിരുത്തരവാദിത്വപരമായ സമീപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന, പി.പി.ഇ, വെന്റിലേറ്റര്‍ എന്നിവയ്ക്കായി വാങ്ങുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുംപരസ്യമാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുകയാണ്. ഇല്ലാ ഇടപാടുകളും സുതാര്യമാക്കണമെന്നും പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more