സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നില്ല; കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്ന് 30000 കോടി കൂടി ആവശ്യപ്പെട്ടേക്കും
national news
സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നില്ല; കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്ന് 30000 കോടി കൂടി ആവശ്യപ്പെട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 10:22 pm

ന്യൂദല്‍ഹി: ധനക്കമ്മി നേരിടാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യത്തില്‍ ജനുവരിയോടെ മാത്രമേ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ഇടക്കാല ലാഭ വിഹിതമായി 28,000 കോടി കേന്ദ്ര സര്‍ക്കാരിന് ആര്‍.ബി.ഐ നല്‍കിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടിയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ