'ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് മോദി ചരിത്രം കുറിക്കുന്നു'; കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാക്കാനാണ് ബി.ജെ.പി ശ്രമമെന്നും പ്രിയങ്കാഗാന്ധി
national news
'ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് മോദി ചരിത്രം കുറിക്കുന്നു'; കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാക്കാനാണ് ബി.ജെ.പി ശ്രമമെന്നും പ്രിയങ്കാഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 8:32 pm

ന്യൂദല്‍ഹി: രാജ്യത്ത് പട്ടിണി വര്‍ധിച്ചു വരുന്നതിന്റെ സൂചന നല്‍കുന്ന നാഷണല്‍ സ്റ്റാറ്റിസ്‌ക്കല്‍ ഓഫീസ് റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് മോദി ചരിത്രം കുറിക്കുകയാണെന്ന് പ്രിയങ്കഗാന്ധി വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യത്തെ ഉപഭോക്ത ചെലവ് ഇടിഞ്ഞിരിക്കുന്നു. ദാരിദ്ര്യത്തെ ചെറുക്കാനും ജനങ്ങളെ ശാക്തീകരിക്കാനും തുടര്‍ച്ചയായ സര്‍ക്കാരുകള്‍ അശ്രാന്തമായി പരിശ്രമിച്ചു. എന്നാല്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നത്. ബി.ജെ.പി നയങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ഗ്രാമീണ ജനത അനുഭവിക്കുമ്പോള്‍ പാര്‍ട്ടി അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാവാന്‍ അനുദിനം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്’ പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
‘മോഡിനോമിക്സ് വളരെ മോശമാണ്, സര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണ’ മെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

എന്‍.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഉപഭോക്ത ചെലവ് 46 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.
റിപ്പോര്‍ട്ട് പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ ശരാശരി സാമ്പത്തിക വിനിയോഗം 1501 രൂപയായിരുന്നു. ഇത് 2017-18 ല്‍ 1446 രൂപയായി കുറഞ്ഞു. 3.7 ശതമാനം കുറവാണ് ഈ വര്‍ഷങ്ങളില്‍ ഉപഭോക്ത ചെലവില്‍ ഉണ്ടായിരിക്കുന്നത്.

അതോടൊപ്പം ഗ്രാമങ്ങളില്‍ 2018 വര്‍ഷത്തില്‍ ഉപഭോക്ത ചെലവില്‍ 8.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നഗരങ്ങളില്‍ ആറു വര്‍ഷത്തിനിടയില്‍ ഇത് രണ്ടു ശതമാനമായി കൂടി എന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ പട്ടിണി നിരക്ക് കൂടി വരുന്നതിന്റെയും സാമ്പത്തിക മാന്ദ്യം ഗ്രാമീണ മേഖലകളെ ബാധിക്കുന്നതിന്റെയും സൂചനയാണ് കണക്കുകള്‍ പറയുന്നതെന്നാണ് എന്‍.എസ്.ഒ യുടെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ