| Tuesday, 9th February 2021, 2:29 pm

'ദേശവിരുദ്ധ' പ്രവര്‍ത്തനങ്ങളും 'സര്‍ക്കാര്‍ വിരുദ്ധ' പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കാന്‍ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം, തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പൗരന്മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുക്കാവുന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മുകശ്മീര്‍, തൃപുര എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതിയുടെ ട്രയല്‍ നടത്തുക എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ പുതിയ നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ദേശ വിരുദ്ധ ഉള്ളടക്കത്തിനെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ സര്‍ക്കാരോ ജുഡീഷ്യറിയോ നിയമപരമായ നിര്‍വചനങ്ങള്‍ നല്‍കാത്തത് വലിയ പോരായ്മയാണന്നാണ് നിരീക്ഷകര്‍ പറയുന്നത്.

പൗരന്മാരെ ഇത്തരം ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടാവില്ലേ എന്നാണ് ക്രൈം കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Govt looks for cyber volunteers to report ‘anti-national activities

We use cookies to give you the best possible experience. Learn more