[] ന്യൂദല്‍ഹി : പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കൂറഞ്ഞേക്കുമെന്നാണ് സൂചന. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് പെട്രോള്‍ വില നിയന്ത്രണം.
അന്താരാഷ്ട്ര വിപണിയിലുള്ള എണ്ണവിലവര്‍ധനവ് രാജ്യത്തെ ബാധിക്കാതിരിക്കാനാണ് ഈ നടപടി. ഇറാക്കില്‍ പ്രതിസന്ധി രൂക്ഷമായതോടെ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 116 ഡോളറായി ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് വിലനിയന്ത്രണം നടപ്പാക്കുന്നത്.
ജൂലൈ പത്തിന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിക്കുന്ന പൊതുബജറ്റിലാണ് പെട്രോളിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല.