രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യസാധനങ്ങള്‍ അല്ലാത്തവ ഡെലിവെറി ചെയ്യാന്‍ പറ്റില്ലെന്ന് കേന്ദ്രം.
ഏപ്രില്‍ 20 മുതല്‍ ടെലിവിഷന്‍, റഫ്രിജറേറ്ററുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വസ്തുക്കളുടെ വില്‍പന ഇ-കൊമേഴ്‌സ് കമ്പനികള്‍ തുടങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിരുത്തല്‍.
മെഡിക്കല്‍ സാമഗ്രികള്‍, ഭക്ഷണം തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ വില്‍ക്കാനാവൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറിയെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നില്ല.
അതേ സമയം ഡെലിവെറി ചെയ്യാനുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് അറയിപ്പിലുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 16365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 3 നാണ് രാജ്യത്തെ ലോക്ഡൗണ്‍ അവസാനിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.