തിരുവനന്തപുരം: കശുവണ്ടിപ്പരിപ്പും നെയ്യും ഏലയ്ക്കായും ഇത്തവണത്തെ ഓണത്തിനുള്ള സൗജന്യ ഭക്ഷ്യക്കിറ്റിലുള്‍പ്പെടുത്തി സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മഖ്യമന്ത്രിയും ഭക്ഷ്യ മന്ത്രിയും ധനകാര്യ മന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും വ്യവസായികള്‍ക്കും ഈ നടപടി വലിയ സഹായമാകുമെന്നും ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണിയിലെ വിലയിടിവ് ഇല്ലാതാക്കുകയും ചെയ്യും. ഇതാണ് ഇടതുപക്ഷ ബദല്‍. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് പരസ്യ വാചകമല്ല,’ കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കില്‍ എഴുതി.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റാണ് ഓണത്തിന് നല്‍കുന്നത്.
കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്ത് സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക.
കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Govt includes free food kits for cashew nuts, ghee and cardamom this Onam