| Thursday, 6th October 2016, 5:04 pm

പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ വിലക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍. അതേ സമയം താരങ്ങള്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നുള്ള പാര്‍ലമെന്ററി പാനല്‍ നിര്‍ദേശങ്ങളോട് അദ്ദേഹം യോജിച്ചില്ല.


ന്യൂദല്‍ഹി:  പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍. അതേ സമയം താരങ്ങള്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നുള്ള പാര്‍ലമെന്ററി പാനല്‍ നിര്‍ദേശങ്ങളോട് അദ്ദേഹം യോജിച്ചില്ല.

ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഭേതഗതി വരുത്തുന്നതിന് മുമ്പ് മറ്റു രാജ്യങ്ങളിലെ സമാനമായ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ വകുപ്പിനോട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പഠനം നടത്തിയെന്നും വിവിധ രാജ്യങ്ങളില്‍ മൂന്നു വര്‍ഷം മുതല്‍ ആജീവനാന്തം വിലക്ക് വരെ നല്‍കുന്നുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.

പുതിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്പന്നങ്ങളുമായി പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങളുമായെത്തിയാല്‍താരങ്ങള്‍ക്ക്  അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷംവരെ പിഴയുമാണ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരുന്നത്.

30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേതഗതി വരുത്തുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more